മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയില്‍ മലപ്പുറത്തുകാരന് മുങ്ങിമരിച്ചു

മലപ്പുറം: കോഴിക്കോട് മുക്കത്ത് ഇരു വഴിഞ്ഞി പുഴയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു .മലപ്പുറം നിലമ്പൂര്‍ ചോക്കാട് പരുത്തിപ്പറ്റയിലെ പുത്തന്‍പറമ്പില്‍ നൗഷാദ് (42) ന്റെ താണ് മൃതദേഹം.വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയാണ് കാരശ്ശേരി ചോണാട് കടവില്‍ മൃതദേഹം കണ്ടത്. നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മുക്കം ഭാഗത്ത് വാടകക്ക് താമസിച്ച് ജോലിക്ക് പോവുകയായിരുന്നു. ചൊവ്വാഴ്ചയാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. മുക്കം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ആരിഫ.
മകള്‍: ശിഫ
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]