മഅ്ദിന്‍ അക്കാദമിയില്‍ ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ആത്മീയ സംഗമവും നടത്തി

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി വിശുദ്ധ ഹജ്ജിനായി യാത്ര തിരിക്കുന്ന ഹാജിമാര്‍ക്കായി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമവും സ്വലാത്ത് ആത്മീയ സമ്മേളനവും സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്യിദ്ധീന് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.
മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഹജ്ജ് സന്ദേശ പ്രഭാഷണം നടത്തി. മലബാറിലെ ഹാജിമാര്‍ക്ക് യാത്രക്ക് ഏറെ സൗകര്യപ്രദമാകുന്ന കരിപ്പൂരില്‍ തന്നെ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്കി.
വിര്‍ദുലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, തൗബ, തഹ്ലീല്, അന്നദാനം, പ്രാര്‍ത്ഥന എന്നിവ നടന്നു. ഖലീല്‍ ബുഖാരി തങ്ങള്‍ രചിച്ച ഓര്‍മ്മക്കൂട്ട് എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. കാലവര്‍ഷം കണക്കിലെടുത്ത് വിശ്വാസികളുടെ സൗകര്യത്തിനായി വിപുലമായ പന്തല്‍ സൗകര്യങ്ങളാണ് സ്വലാത്ത് നഗറില്‍ ഒരുക്കിയത്.
ചടങ്ങില്‍ സയ്യിദ് അബ്ദുറഹ്മാന് മുല്ലക്കോയ തങ്ങള്‍ പണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]