മഴയെ പേടിച്ച് കലക്ടര്‍ സ്‌കൂളുകള്‍ക്ക്അവധി പ്രഖ്യാപിച്ചതോടെ മഴ പമ്പകടന്നു

മഴയെ പേടിച്ച് കലക്ടര്‍  സ്‌കൂളുകള്‍ക്ക്അവധി  പ്രഖ്യാപിച്ചതോടെ മഴ പമ്പകടന്നു

മലപ്പുറം: ഇന്നലെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചതോടെ ഇന്ന് കാര്യമായ മഴയുണ്ടായി. ശക്തമായ കാലവര്‍ഷം ദുരിതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കലക്ടര്‍ ഇന്നലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ന് ഇതുവരെ കാര്യമായ മഴയൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ പെയ്ത മഴ ഇന്നും തുടര്‍ന്നാണ് ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ കലക്ടര്‍ അമിത് മീണ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Sharing is caring!