മുംബെയില്‍ കെട്ടിടം തകര്‍ന്ന്‌വീണ് പരപ്പനങ്ങാടി സ്വദേശി മരിച്ചു

മുംബെയില്‍  കെട്ടിടം തകര്‍ന്ന്‌വീണ് പരപ്പനങ്ങാടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി: മുംബെയില്‍ കെട്ടിടം തകര്‍ന്ന്‌വീണ് പരപ്പനങ്ങാടി സ്വദേശി മരിച്ചു.ചെട്ടിപ്പടിയിലെ പൊന്മായിത്തറ പുത്തലതൊടി ഷൈജു(28) മുംബൈയിലെ ബീവണ്ടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണു മരിച്ചു.ദാസന്‍-സരസ്വതി ദമ്പതിമാരുടെ മകനാണ്. ഇന്ന് പുലര്‍ച്ചെ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് അപകടം.പത്തുവര്‍ഷമായി മുംബെയിലാണ്‌ഷൈജു.മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു പകല്‍ ഒമ്പതിന് സംസ്‌ക്കരിക്കും.സഹോദരങ്ങള്‍:ഷിജു,ഷൈമ

Sharing is caring!