മഞ്ചേരി മെഡിക്കല്‍ കോളേജ്: 53 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി

മഞ്ചേരി മെഡിക്കല്‍ കോളേജ്:  53 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എം ബി ബി എസ് ആറാം ബാച്ചിലേക്ക് ഇന്നലെ 53 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ഇതുവരെ ആയില്ലെങ്കിലും നൂറ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുന്ന മുറക്കു മാത്രമെ പുതിയ ബാച്ചിലെ വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ചു വ്യക്തത കൈവരൂ. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലെ വീഴ്ചകളെ തുടര്‍ന്നായിരുന്നു ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ മഞ്ചേരിക്ക് സ്ഥിരാംഗീകാരം അനിശ്ചിതാവസ്ഥയിലാക്കിയത്.
അവസാനഘട്ട അംഗീകാരവുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പരിശോധന നടത്തിയ സംഘം സ്ഥിരാംഗീകാരം നല്‍കുന്നതില്‍ എതിര്‍പു പ്രകടിപ്പിച്ചതിനെ തുടര്ന്ന് സംസ്ഥാന സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും നേരിട്ടു നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം എംബിബിഎസിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതിമാത്രമാണ് എംസിഐ നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ പോരായ്മകള്‍ പരിഹരിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമെ മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നല്‍കൂവെന്ന നിലപാടിലാണ് എംസിഐ.

Sharing is caring!