എംആര്‍പിയേക്കാള്‍ വില വാങ്ങി, എടവണ്ണ ടൈല്‍സ് സ്ഥാപനത്തിനെതിരെ കേസ്
മലപ്പുറം: പാക്കറ്റില്‍ രേഖപ്പെടുത്തിയ എംആര്‍പിയെക്കാള്‍ വില ഈടാക്കിയ ടൈല്‍സ് കടക്കെതിരെ ജില്ലാ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. എടവണ്ണ കുന്നുമ്മല്‍ ഗ്ലോബല്‍ ടൈല്സിനെതിരെയാണ് പാക്കേജ് ആന്റ് കമ്മോഡിറ്റീസ് നിയമ പ്രകാരം കേസെടുത്തത്. ഇതിന് പുറമെ 10000 രൂപ പിഴയും ഈടാക്കി. ടൈല്‍സ് വിരിക്കാന്‍ ഉപയോഗിക്കുന്ന ടൈല്‍ മേറ്റ് 500 ഗ്രാം പാക്കിനാണ് കടയുടമ എംആര്പിയായ 46 രൂപക്ക് പകരം 50 രൂപ ഈടാക്കിയത്. പരാതി ലഭിച്ച ശേഷം ഇത് അധികൃതര്‍ നേരിട്ടെത്തി സാധനം വാങ്ങുകയും ബോധ്യപ്പെടുകയും ചെയ്തതോടെയാണ് കൈയ്യോടെ പിടികൂടിയത്. മാത്രമല്ല ബില്ലില്‍ സ്ഥാപനത്തിന്റെ പേരോ വിലാസമോ രേഖപ്പെടുത്തിയിരുന്നില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ വില കാണിക്കാത്തത്, തൂക്കം കാണിക്കാത്തത്, നിര്‍മ്മാതാവിന്റെ പേരില്ലാത്തത്, ത്രാസ് സീല്‍ ചെയ്യാത്തത്, തുടങ്ങിയ 10 കേസുകളെടുത്തു. തിരൂര്‍, എറനാട്, നിലമ്പൂര്‍ താലൂക്കുകളിലാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുധീര്രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




