കോട്ടക്കല്‍ മണ്ഡലത്തിലെ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടി വാഹനം 94.55 ലക്ഷം രൂപയുടെ പദ്ധതി

കോട്ടക്കല്‍ മണ്ഡലത്തിലെ ഏഴ്  സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടി വാഹനം 94.55 ലക്ഷം രൂപയുടെ പദ്ധതി

വളാഞ്ചേരി: പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കൂടി വാഹനങ്ങള്‍ നല്‍കുന്നതിനുള്ള സംഘാടക സമിതി യോഗം കോട്ടക്കല്‍ നഗരസഭയില്‍ ചേര്‍ന്നു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എ. റഹ്മാന്‍, വളാഞ്ചേരി നഗര സഭ ചെയര്‍പേഴ്‌സണ്‍ എം.ഷാഹിന ടീച്ചര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സി ഷമീല ടീച്ചര്‍ (കുറ്റിപ്പുറം), കെ.ടി. ഉമ്മുകുത്സു (ഇരിമ്പിളിയം )
വൈസ് പ്രസിഡന്റുമാരായ വഹീദ ബാനു, പി.വി. മോഹനന്‍, പി വേലായുധന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാജിദ് മങ്ങാട്ടില്‍, എന്‍. ഉമ്മുകുത്സു, മുഹമ്മദലി പള്ളിമാലില്‍, മുസ്തഫ സി,ലത മാരായത്ത്, രാജാസ് സ്‌കൂള്‍ പ്രധാനാധ്യാപിക ലത കെ.വി, മുഹമ്മദ് മുസ്തഫ കെ എന്നിവര്‍ പ്രസംഗിച്ചു.
ജി.യു.പി.സ്‌കൂള്‍ നായാടിപ്പാറ (കോട്ടക്കല്‍) ജി.എല്‍.പി.സ്‌കൂള്‍ അത്തിപ്പറ്റ, ജി.എല്‍.പി.സ്‌കൂള്‍ വടക്കുംപുറം (എടയൂര്‍), കോട്ടക്കല്‍ ഗവ.രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (എച്ച്.എസ്) ,ഇരിമ്പിളിയം ഗവ .ഹയര്‍ സെക്കന്ററി സ്‌കൂള്‍ (എച്ച്.എസ്), കുറ്റിപ്പുറം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ (എച്ച്.എസ്) , പേരശ്ശനൂര്‍
ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ (എച്ച്.എസ്.) എന്നീ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് ഈ വര്‍ഷം വാഹനങ്ങള്‍ നല്‍കുന്നത്.ഇതിനായി 94.55 ലക്ഷം ( 94,55800 ) രൂപ 2017-2018 വര്‍ഷത്തെ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക വകയിരുത്തിയാണ് ബസ്സുകള്‍ വിതരണം ചെയ്യുന്നത്. ജൂലൈ 19 ന് ഉദ്ഘാടനം നിര്‍വ്വഹിക്കും

Sharing is caring!