ജൂലൈ 10, 11 തിയതികളിലെ സര്‍വകലാശാലാ പരീക്ഷകളില്‍ മാറ്റം

ജൂലൈ 10, 11 തിയതികളിലെ സര്‍വകലാശാലാ  പരീക്ഷകളില്‍ മാറ്റം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 10, 11 തിയതികളില്‍ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ നാലാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ യഥാക്രമം ജൂലൈ 23, 24 തിയതികളിലേക്ക് മാറ്റി.
ജൂലൈ 11-ന് നടത്താനിരുന്ന ബി.ബി.എ-എല്‍.എല്‍.ബി ഒമ്പതാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 25-ലേക്കും, എം.ബി.എ നാലാം സെമസ്റ്റര്‍ (ഫുള്‍ടൈം, പാര്‍ട്ട്ടൈം) (2013 മുതല്‍ പ്രവേശനം-സി.യു.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂലൈ 31-ലേക്കും മാറ്റി.
ജൂലൈ 11-ലെ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകളും മാറ്റി. ഹിസ്റ്ററി ജൂലൈ 12-നും, പൊളിറ്റിക്കല്‍ സയന്‍സ്/ഇക്കണോമിക്സ്/സോഷ്യോളജി എന്നിവ ജൂലൈ 13-നും, ഇംഗ്ലീഷ് ജൂലൈ 17-നും നടക്കും. മറ്റ് തിയതികളിലെ പരീക്ഷകള്‍ക്കോ പരീക്ഷാ സമയത്തിലോ മാറ്റമില്ല.

ഡോ.ഖദീജ മുംതാസിന്റെ പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍, എഴുത്തിന്റെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ഖദീജ മുംതാസ് പ്രഭാഷണം നടത്തുന്നു. ജൂലൈ 11-ന് രാവിലെ 10.30-ന് ലൈബ്രറി സെമിനാറില്‍ ഹാളിലാണ് പരിപാടി. വൈസ്ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്യും.

എം.എസ്.ഡബ്ല്യൂ രണ്ടാം അലോട്ട്മെന്റ്

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.ഡബ്ല്യൂ രണ്ടാം അലോട്ട്മെന്റ് ജൂലൈ 16-ന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. സ്വാശ്രയ കോളേജുകളില്‍ ജനറല്‍ വിഭാഗത്തില്‍ 34 ഉം എസ്.സി/എസ്.ടി വിഭാഗത്തില്‍ പത്ത് സീറ്റുകളും ഒഴിവുണ്ട്. റാങ്ക് ലിസ്റ്റ്/പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട, ആദ്യ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

മാറ്റിവെച്ച എം.സി.എ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ജൂലൈ രണ്ട്, നാല് തിയതികളില്‍ നടത്തേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ എം.സി.എ (2010, 2011 പ്രവേശനം) സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ജൂലൈ 25, 27 തിയതികളില്‍ നടക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ താഴെ കൊടുത്ത തിയതികളില്‍ ആരംഭിക്കും. എം.ബി.എ/എം.സി.ജെ (ജൂലൈ 18), ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ് (ജൂലൈ 25), പൊളിറ്റിക്കല്‍ സയന്‍സ് (ആഗസ്റ്റ് ഏഴ്), മറ്റ് പരീക്ഷകള്‍ (ജൂലൈ 20).

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ താഴെ കൊടുത്ത തിയതികളില്‍ ആരംഭിക്കും. എം.ബി.എ (ആഗസ്റ്റ് ഒന്ന്), എം.എ/എം.എസ്.സി/എം.കോം/എം.സി.ജെ/എം.ലിബ്.ഐ.എസ്.സി/എം.ടി.എ (ആഗസ്റ്റ് ആറ്).
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.എച്ച്.എം റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂലൈ 20-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരപഠനം രണ്ടാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2017 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയ തിയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സര്‍വകലാശാല 2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ അറബിക് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2017 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.

എസ്.ഡി.ഇ-യു.ജി നാലാം സെമസ്റ്റര്‍ പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) പാര്‍ട്ട് രണ്ട് ഏപ്രില്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. പി.ആര്‍ 1568/2018
എം.എ ഇംഗ്ലീഷ് ബി.പി.എല്‍ സീറ്റ് ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ എം.എ ഇംഗ്ലീഷ് കോഴ്സിന് ബി.പി.എല്‍ സംവരണ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. പ്രവേശനപരീക്ഷ എഴുതി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട, (ജൂലായ് ആറിന് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്ന ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍) ബി.പി.എല്‍ സംവരണ വിഭാഗത്തിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ ജൂലായ് 13 ന് പത്ത് മണിക്ക് രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0494 2407259

പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍
വിദൂരപഠനരീതിയിലേക്ക് മാറണം

കാലിക്കറ്റ് സര്‍വകലാശാല 2017-18 വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേന ബിരുദത്തിന് പ്രവേശനം നേടിയവര്‍(ബി.എ.ഉറുദു, ബി.എ.മള്‍ട്ടിമീഡിയ ഒഴികെ) ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ മോഡിലേക്ക് മാറുന്നതിന് ആയിരം രൂപ സൂപ്പര്‍ഫൈനോടെ ജൂലായ് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പ്രിന്റൗട്ട് ജൂലായ് 18 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 0494 2407494 ംംം.റെലൗീര.മര.ശി പി.ആര്‍ 1570/2018

മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജ്:
എം.കോം എം.സി.ക്യു പരീക്ഷ

മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജില്‍ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം (2016 പ്രവേശനം മാത്രം-എക്യൂ സീരീസ്) എം.സി.ഐ സി1-ബിസിനസ് എന്‍വയോണ്‍മെന്റ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഹാജരായവര്‍ക്കുള്ള എം.സി.ക്യുപരീക്ഷ ജൂലൈ 12-ന് പത്ത് മുതല്‍ നടക്കും.

Sharing is caring!