ദേശീയപാതയുടെ വികസനം: കീഴ്‌വഴക്കം ലംഘിച്ചാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് മുസ്ലിംലീഗ്

ദേശീയപാതയുടെ വികസനം: കീഴ്‌വഴക്കം ലംഘിച്ചാല്‍ ശക്തമായ പ്രതിരോധം  തീര്‍ക്കുമെന്ന് മുസ്ലിംലീഗ്

മലപ്പുറം: ദേശീയപാതയുടെ വികസനത്തിനുവേണ്ടി നേരത്തെ ഭരണതലത്തില്‍ ഉണ്ടാക്കിയ ധാരണകളും മുന്‍കാലങ്ങളില്‍ ഉള്ള കീഴ് വഴക്കങ്ങളും ലംഘിച്ച് കൊണ്ട് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വരും എന്ന് മുസ്ലിംലീഗ് മുന്നറിയിപ്പുനല്‍കി. ഏറ്റെടുക്കാന്‍ പോവുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതിന് വേണ്ടി 3ജി വിജ്ഞാപനം ഇറക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3റ വിജ്ഞാപനം ഇറക്കുവാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്. മുസ്ലിം ലീഗ് നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെയുഠ നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളുടെയും ഫലമായി ന്യായമായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുക ഇല്ല എന്ന് ഉറപ്പാണ് ലഭ്യമായിരുന്നത്. അതിനുശേഷമാണ് സമരപരിപാടികള്‍ക്ക് ശമനമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങളിലെ മുന്‍ഗണനാക്രമങ്ങള്‍ പ്രകാരം, വില നിശ്ചയിച്ചു കൊണ്ടുള്ള ആദ്യ വിജ്ഞാപനം , ആക്ഷേപങ്ങള്‍ നല്‍കാനുള്ള അവസരം, പിന്നീട് ഓരോ സര്‍വേ നമ്പറിലെ മുള്ള ഭൂമിക്ക് വില നിശ്ചയിച്ചു കൊണ്ടുള്ള വിജ്ഞാപനം, ഇവക്കെല്ലാം ശേഷമാണ് ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കേണ്‍ടത്. ഇതൊന്നുമില്ലാതെ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമായി വരും എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ,ജനറല്‍ സെക്രട്ടറി അഡ്വ: യുഎ ലത്തീഫ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഈ വിഷയത്തിനു പരിഹാരം കാണണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Sharing is caring!