സ്കൂള്‍ മുറ്റത്ത്വെച്ച് ചോക്കലേറ്റില്‍ രുചിയത്ഭുതം തീര്‍ത്ത് മലപ്പുറത്തെ ഉമ്മമാര്
മലപ്പുറം: കുഞ്ഞുങ്ങളുമായി മാത്രം സ്കൂളില്‍ വന്ന് പരിചയമുള്ള അവരിന്ന് കയ്യില്‍ വലിയ പൊതിക്കെട്ടുകളുമായായിരുന്നു സ്കൂള്‍ മുറ്റം കടന്നെത്തിയത്. കാര്യമുണ്ട്… തങ്ങളുടെ മക്കള്‍ക്ക് മായം കലരാത്ത വിഷരഹിതമായ മധുര വിഭവങ്ങള്‍ വീടുകളില്‍ ഉണ്ടാക്കി നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു അമ്മമാര്‍ എത്തിയത്.പലര്‍ക്കും അത് പുതിയ അനുഭവമായിരുന്നു.
അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് സ്കൂള്‍ കെ.ജി വിഭാഗമാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ചോക്കലേറ്റ്, കേക്ക് എന്നീ രണ്ടു വിഭാഗങ്ങളിലായായിരുന്നു മത്സരം സംഘടിപ്പിച്ചത്. ചോക്കലേറ്റ് പൗഡര്‍, മില്‍ക്ക് മേഡ്, ബട്ടര്‍, ചോക്കലേറ്റ് ബാര്‍, ഓവന്, മിക്സഡ് േ്രഗന്റര് തുടങ്ങിയവയെല്ലാം മത്സരാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും കൊണ്ടുവന്നായിരുന്നു മത്സരം.പത്തൊന്‍പത് പേരായിരുന്നു മത്സരത്തിനെത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ കണ്മുന്പില് മായം കലരാത്ത, വിവിധ നിറങ്ങളിലുള്ള ചോക്കലേറ്റുകളും കേക്കും നിരന്നു. വിഭവങ്ങള്‍ പരിശോധിച്ച് വിധികര്‍ത്താക്കള്‍ മികച്ചവയെ തെരഞ്ഞെടുത്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സാജിദിബാബു, അക്കാദമിക് ഡയറക്ടര്‍ മജീദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കെ.ജി വിഭാഗം മേധാവി ടെന്‍സി ഡിസില്‍വ, റാബിയ, നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
RECENT NEWS
പോത്തുകല്ലിലെ തുടര്‍ച്ചയായ പ്രകമ്പനം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ ഉപ്പട പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ശബ്ദമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ [...]