വേങ്ങരയില്‍ വീണ്ടും ലീഗും കോണ്‍ഗ്രസും ഇടഞ്ഞു

വേങ്ങരയില്‍ വീണ്ടും  ലീഗും കോണ്‍ഗ്രസും ഇടഞ്ഞു

വേങ്ങര: വേങ്ങര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിര്‍ദ്ദേശം മറികടന്ന് മത്സരിച്ച് വിജയിച്ച പി.കെ.ഹാഷിമിനോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.വി.പ്രകാശ് കത്ത് നല്‍കി. എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടെങ്കില്‍ കത്ത് കിട്ടി ഏഴു ദിവസത്തിനകം നല്‍കണമെന്ന അറിയിപ്പും കത്തിലുണ്ട്. വേങ്ങര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം കാമ്പ്രന്‍ അബ്ദുള്‍ മജീദിനെയാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും ഇത് ലംഘിച്ച് പി.കെ.ഹാഷിം മത്സരിക്കുകയും ഇദ്ദേഹത്തെ ലീഗ് അംഗങ്ങള്‍ പിന്തുണക്കുകയും ചെയ്തതോടെ ഇയാള്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ നടപടികോണ്‍ഗ്രസ്, ലീ ഗണികളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Sharing is caring!