സമര്‍പ്പണ യുവത്വം കാലഘട്ടത്തിന്റെ അനിവാര്യത: പി.കെ ഫിറോസ്

സമര്‍പ്പണ യുവത്വം  കാലഘട്ടത്തിന്റെ അനിവാര്യത: പി.കെ ഫിറോസ്

മലപ്പുറം: സാമൂഹിക പ്രതിബദ്ധതയിലും സമര്‍പ്പണ ബോധത്തിലധിഷ്ഠിതവുമായി യുവതലമുറയെ വാര്‍ത്തെടുക്കേണ്ടേത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുസ്്ലിംയൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. മലപ്പുറം പാലക്കാട് ജില്ലകളിലെ മുസ്്ലിംയൂത്ത്ലീഗ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനതയുടെ കര്‍മശേഷിയെ ഗുണപരമായി ഉപയോഗിക്കാതിരിക്കുകവഴി അത് സമൂഹത്തിനുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവജന യാത്രയോടനുബന്ധിച്ച് മുസ്്ലിംയൂത്ത്ലീഗ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന വൈറ്റ്ഗാര്‍ഡിലെ അംഗങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും സമര്‍പ്പണത്തിന്റെയും ഏറ്റവും മികച്ച മാതൃകകളാക്കി തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്്ലിംയൂത്ത്ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സംസ്ഥാന സെക്രട്ടറിമാരായ മുജീബ് കാടേരി, വി.വി മുഹമ്മദലി, അന്‍വര്‍ സാദത്ത് നല്ലായ, സി.എ സാജിദ്, കെ.ടി അഷ്റഫ്, ഗഫൂര്‍ കോല്‍ക്കളത്തില്‍,വി.ടി സുബൈര്‍ തങ്ങള്‍, എന്‍.കെ അഫ്സല്‍ റഹ്്മാന്‍, വി.കെ.എം ശാഫി, ബാവ വിസപ്പടി, വി.പി ഫാറൂഖ് മാസ്റ്റര്‍, ബി.എസ് മുസ്തഫ തങ്ങള്‍, മാടാല മുഹമ്മദലി, പി.ളംറത്ത്, സിറാജുദ്ദീന്‍ നദ്്വി അയ്യായ, റിയാസ് നാലകത്ത്, പാഴേരി സമീര്‍ പ്രസംഗിച്ചു.

Sharing is caring!