ബ്രസീലിന്റെ തോല്വി പായസം വിതരണം ചെയ്ത് ആഘോഷിച്ച് അര്ജന്റീന ഫാന്സുകാര്

മലപ്പുറം: തോല്വിയോടെ ലോകകപ്പില്നിന്നും ബ്രസീല് പുറത്തായതോടെ നാട്ടില് പായസം വിതരണം ചെയ്ത അര്ജന്റീന ഫാന്സിന്റെ ആഘോഷം. കോഡൂര് താണിക്കലിലാണ് ഇത്തരത്തില് അര്ജന്റീന ഫാന്സ് ആഘോഷം നടത്തിയത്.
അര്ജന്റീന നേരത്തെ പുറത്തുപോയപ്പോള് പടക്കം പൊട്ടിച്ചും ട്രോളിയും ആഘോഷിച്ച ബ്രസീല് ഫാന്സുകാര്ക്കുള്ള മറുപടിയാണ് അര്ജന്റീന ഫാന്സുകാരുടെ അങ്ങാടിയില്വെച്ചുള്ള പായസ വിതരണം. ഇതിനുപുറമെ നിരവധി ട്രോളുകളാണു മഞ്ഞപ്പടക്കെതിരെ അര്ജന്റീന ഫാന്സുകാര് പ്രചരിപ്പിച്ചത്.
ബ്രസീല് മടക്കം ഒരു വശത്ത് ആഘോഷമാക്കുമ്പോള് മറുവശത്ത് താങ്ങാനാവാത്ത ദു:ഖത്തിലാണ് ഫാന്സുകാര്. അടക്കിപ്പിടിച്ച സ്വപ്നങ്ങള് പുലരിയില് പൊലിഞ്ഞപ്പോള് പലര്ക്കും താങ്ങാനായില്ല. എതിര്ക്കാനും തര്ക്കിക്കാനും ആവാതെ പലരും വിങ്ങി. ബ്രസീലിന്റെ തോല്വി അര്ജന്റീനന് ആരാധകര് ശനിയാഴ്ച ഉത്സവമാക്കി. രാത്രിയില്തന്നെ പകരത്തിന് പകരമായി ഫ്ലക്സുകള് അഴിപ്പിച്ചു. കൊടികളും തോരണങ്ങളും മാറ്റി. മധുരം വിതരണംചെയ്തു. കട്ട ബ്രസീല് ആരാധകര് പരിഹാസം ഭയന്ന് മുഖം നല്കാതെ മുങ്ങി. പലര്ക്കും തോല്വി അം?ഗീകരിക്കാനാവുന്നില്ല. രണ്ടാം പകുതിയില് ആക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയില് വഴങ്ങിയ രണ്ട് ഗോളുകളാണ് ബ്രസീലിന്റെ വിധി നിര്ണയിച്ചത്.
മുന്നേറ്റ നിരയ്ക്കൊപ്പം ഗോള് വല കാത്ത തിബൂട്ട് കുര്ട്ടോയ്സിന്റെ മികച്ച പ്രകടനവും ബല്ജിയത്തിന് വിജയം സമ്മാനിച്ചു. പൗളീന്യോ, കുട്ടിന്യോ, വില്യന് എന്നിവര്ക്ക് നിലവാരത്തിനൊത്ത് ഉയരാന് സാധിക്കാത്തതും ദിവസം അനുകൂലമല്ലാത്തതും തോല്വിക്ക് കാരണമായി എന്നാണ് ബ്രസീല് ആരാധകര് പറയുന്നത്.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]