മലപ്പുറം കലക്ടര്‍ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളെ പ്രവചിച്ചു

മലപ്പുറം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജോയിന്റ് കൗണ്‍സിലിന്റെ സാംസ്‌കാരികവേദിയായ നന്മ ലോക കപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരം 2018 നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. അസി. കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് സന്നിഹിതനായിരുന്നു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ സി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ചന്ദ്രന്‍, കവിതാസദന്‍, മേഖലാ സെക്രട്ടറി പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!