600രൂപ അടച്ച് വാങ്ങിയ പേഴ്സലില് 30 രൂപയുടെ നാല് വളകള്‍

തിരൂര്‍: ഒരു പവന് സമ്മാനം നേടിയെന്ന വാഗ്ദാനം നല്കി തട്ടിപ്പ്. സംഭവത്തിനെതിരെ തിരൂരിലെ പൊതുപ്രവര്‍ത്തകനും തെക്കുംമുറി പാലപ്പെട്ടി പി.എം.ബാപ്പിനു പരാതിയുമായി രംഗത്തെത്തി.
പോസ്റ്റല്‍ വഴി മുക്കുപണ്ടം നല്‍കിയായിരുന്നു തട്ടിപ്പ്.അറുനൂറ് രൂപ അടച്ച് വാങ്ങിയ പാഴ്സലില്‍ 30 രൂപ വിലയുള്ള നാല് വളകള്‍ മാത്രമായിരുന്നു. 7075431760 എന്ന ഫോണ്‍ നമ്പറില്‍ നിന്നുമാണ് ഒരു സത്രീ വിളിച്ചത്. എന്നാല്‍ ഈ നമ്പറിലേക്ക് തിരിച്ച് വിളിച്ചിട്ട് എടുത്തില്ല. ആരും ഇത്തരം വലയില്‍ കുടുങ്ങരുതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ബാപ്പിനു വ്യക്തമാക്കി. നേരത്തേയും സമാന രീതിയിലെ തട്ടിപ്പുകള്‍ ഉണ്ടായിരുന്നു. ഫോണില്‍ വിളിച്ച് തട്ടിപ്പു സംഘങ്ങള്‍ കോടികള്‍ തട്ടുന്നതായാണ് സംശയിക്കുന്നത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]