മലപ്പുറത്ത് ഉപരിപഠനത്തിന് അവസരമില്ല; എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറത്ത്  ഉപരിപഠനത്തിന്  അവസരമില്ല;  എസ്ഡിപിഐ  കലക്ടറേറ്റ്  മാര്‍ച്ച് നടത്തി

മലപ്പുറം : എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നടത്തി, എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ഉപരിപഠനത്തിന് അവസരം ഇല്ലാതെ പുറത്തു നില്‍ക്കുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു കളക്ട്രേറ്റ് മാര്‍ച്ച്. മാറിമാറി അധികാരത്തില്‍ വരുന്ന ഇടത് വലത് ഭരണകൂടങ്ങള്‍ ജില്ലയോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ദീര്‍ഘകാലം വിദ്യാഭ്യാസം കൈകാര്യം ചെയ്ത മുസ്ലിം ലീഗിനും ഈ പ്രതിസന്ധിയില്‍ വലിയ പങ്കുണ്ട്. ഓരോ വര്‍ഷവും നേരിയ സീറ്റ് വര്‍ദ്ധനവ് നടത്തി അഡ്മിഷന്‍ നേടിയവരുടെ പരിമിതമായ സൗകര്യങ്ങള്‍ പോലും പ്രതിസന്ധിയില്‍ ആക്കുകയാണ് സര്‍ക്കാര്‍. മറ്റു ജില്ലകളില്‍ പ്ലസ് വണ്ണിനും, ഡിഗ്രി കോഴ്‌സുകള്‍ക്കും ചേരാന്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോള്‍, മലപ്പുറത്ത് ഉന്നത വിജയം നേടിയവര്‍ക്ക് പോലും ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ദുര്‍ഗതിയാണുള്ളത്.ഇടത് വലത് കക്ഷികള്‍ക്ക് മലപ്പുറത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണം എന്ന ബോധമുദിക്കുന്നത് തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴാണ്.അധികാരമുള്ളപ്പോള്‍ യുക്തമായ നടപടി കൈകൊള്ളുന്നതിനു പകരം ഭരണം നഷ്ടപ്പെടുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നടത്തുന്ന വാപകക്കസര്‍ത്തുകള്‍ മലപ്പുറത്തെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനായി ആരംഭിച്ച ‘എമേര്‍ജിങ് മലപ്പുറം ‘ എന്ന പരിപാടിയുടെ ഭാഗമായാണ് കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാപ്രസിഡണ്ട് സി പി എ ലത്തീഫ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു.എ കെ അബ്ദുല്‍ മജീദ്, അഡ്വ.സാദിഖ് നടുത്തൊടി,എം പി മുസ്തഫ മാസ്റ്റര്‍ ,അഹമ്മദ് നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!