വീട്ടിലെ 40പവന് സ്വര്‍ണം മോഷ്ടിച്ച് വിദ്യാര്‍ഥി നാടുവിട്ടു

താനൂര്‍: സ്വന്തം വീട്ടിലെ 40പവന് സ്വര്‍ണവും മോഷ്ടിച്ച് വിദ്യാര്‍ഥി നാടുവിട്ടു. താനൂര്‍ നിറമരുതൂര്‍ പെരുവഴിയമ്പലം സ്വദേശി പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് നാടുവിട്ടത്. മകനോട് മൊബൈല്‍ ഫോണ്‍ സ്കൂളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അമ്മ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ക്രൂരകൃത്യം ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിച്ചത്. അമ്മ ബന്ധു വീട്ടിലേക്ക് പോയ തക്കം നോക്കി വീട്ടിലെ സിസിടിവി ക്യാമറയടക്കമുള്ളവ തല്ലി തകര്‍ത്തതിനു ശേഷമാണ് ശേഷമാണ് വിദ്വാന് വീടുവിട്ടിറങ്ങിയത്. സംഭവമറിഞ്ഞ് പിതാവ് ഗള്‍ഫില്‍ നിന്നും എത്തിയിട്ടുണ്ട്. അമ്മ താനൂര്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി