പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം: മന്ത്രി കെ.ടി.ജലീല്‍

മലപ്പുറം: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി കെ.ടി.ജലീല്‍. ക്യാംപസുകളില്‍ നിന്നു മതാന്ധതയുടെയും വര്‍ഗീയതയുടെയും ശക്തികളെ തുരത്തണമെന്നും അദ്ദേഹം കോഴിക്കോട്ടു പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. മതാതിക്രമങ്ങള്‍ നടത്തുന്നത് ആര്‍എസ്എസ് ആണെങ്കിലും പോപ്പുലര്‍ ഫ്രണ്ടാണെങ്കിലും ഒരുപോലെയാണ്. സിപിഎമ്മില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!