മലപ്പുറം കലക്ടറോടും ഹജ് കമ്മിറ്റിചെയര്മാനോടും ഹൈക്കോടതിയില് ഹാജരാവാന് ഉത്തരവ്

മലപ്പുറം: ഹജ്ജ് കമ്മറ്റി വളണ്ടിയര്മാരുടെ സെലക്ഷന് സംബന്ധിച്ച് കോടതി അലക്ഷ്യ കേസില് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്മാന് തൊടിയൂര് മുഹമ്മദ് കുഞ്ഞുമൗലവി, സംസ്ഥാന ഹജ്ജ് കമ്മറ്റി എക്സിക്യൂട്ടീവ് ഓഫീസര് അമിത്കുമാര് മീണ( മലപ്പുറം ജില്ലാ കലക്ടര്), ഹജ്ജ് കമ്മറ്റി മെമ്പര് പ്രൊഫ. എ കെ അബ്ദുല് മജീദ് എന്നിവരോട് ജൂലൈ പത്തിന് ഹൈക്കോടതിയില് ഹാജരാവാന് കോടതി ഉത്തരവ്.
ഹജ്ജ് വളണ്ടിയര്മാരുടെ അന്തിമ പട്ടിക തയ്യാറാക്കി അയച്ച ഹജ്ജ് ചുമതലയുള്ള മന്ത്രിയുടെ നിര്ദ്ദേശത്തോടുകൂടിയുള്ള നടപടി കോടതി അലക്ഷ്യവും ഹജ്ജ് കമ്മിറ്റി ആക്ടിന് വിരുദ്ധവുമാണെന്ന് കാണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുറഹിമാന് സമര്പ്പിച്ച റിട്ട് ഹരിജിയിലാണ് കോടതി ഉത്തരവ്.
ഹജ്ജ് ആക്ട് 2002 സെക്ഷന് 9, 27 പ്രകാരം ഹജ്ജ് വളണ്ടിയറെ തെരഞ്ഞെടുക്കേണ്ടതും ഹജ്ജ് തീര്ത്ഥാടകര്ക്ക് വേണ്ട സൗകര്യങ്ങള് ഒരുക്കേണ്ടതുമായ ചുമതല കേന്ദ്ര – സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ഉത്തരവാദിത്വമാണ്. ഇത് മറികടന്ന് സംസ്ഥാന സര്ക്കാര് സ. ഉ (സാധാ) നം. 934/2018/ ആഭ്യന്തരം 2018 ഏപ്രില് മൂന്നിന് ഹജ്ജ് കമ്മിറ്റി അംഗങ്ങള് അറിയാതെ ഹജ്ജ് വളണ്ടിയറെ തിരഞ്ഞെടുക്കുവാനുള്ള ഇന്റര്വ്യൂ ബോര്ഡ് രൂപീകരിച്ച് കൊണ്ട് ഉത്തരവ് ഇറക്കി.
ഈ സര്ക്കാര് ഉത്തരവ് ഇറങ്ങുന്നതിനും മുമ്പ് തന്നെ 2018 ഏപ്രില് ഒന്നിന് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില് ഏപ്രില് 7, 8 തിയ്യതികളില് ഹജ്ജ് വളണ്ടിയറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടക്കുമെന്ന നോട്ടിഫിക്കേഷന് ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇറക്കുകയുണ്ടായി. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
ആക്ടിനനുസൃതമായി കേന്ദ്ര ഹജ്ജ് കമ്മറ്റി ഇറക്കിയ സര്ക്കുലറില് പ്രതിപാദിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങള് കാറ്റില് പറത്തിയാണ് അനധികൃത ഇന്റര്വ്യൂ ബോര്ഡ് ഹജ്ജ് വളണ്ടിയര്മാരുടെ അഭിമുഖം പൂര്ത്തിയാക്കിയത്. ഈ നടപടി ചോദ്യം ചെയ്ത് ഡബ്ല്യു പി(സി)നമ്പര് 12165/2018 (യു) പ്രകാരം ഹൈക്കോടതിയില് ഹജ്ജ് കമ്മിറ്റി അംഗമായ എ കെ അബ്ദുറഹ്മാന് റിട്ട് പെറ്റീഷന് ഫയല് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഗവ. പ്ലീഡര് മറു സത്യവാങ്മൂലം ഫയല് ചെയ്യുവാന് സമയം ചോദിക്കുകയും അതനുസരിച്ച് ഏപ്രില് പത്തിലേക്ക് നീട്ടിവെക്കുകയും അതോടൊപ്പം ഏപ്രില് 7, 8 തിയ്യതികളില് ഇന്റര്വ്യൂ ചെയ്തവരുടെ അന്തിമ ലിസ്റ്റ് കോടതി വിധിക്കുവിധേയമായിരിക്കുമെന്ന് കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് അറിഞ്ഞിട്ടും കോടതിയില് നിന്നും മറ്റൊരു ഉത്തരവ് വാങ്ങാതെ ഹജ്ജ് വളണ്ടിയര്മാരുടെ അന്തിമ പട്ടിക തയ്യാറാക്കി ഏപ്രില് ഒന്പതിന് കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് അയച്ചു കൊടുത്ത നടപടിയാണ് കോടതി അലക്ഷ്യമായിത്തീര്ന്നിരിക്കുകയാണ്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്ഗര് ജില്ലയില് ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര് പ്രവര്ത്തിക്കുന്നത്. വൈസ് ചാന്സലര് ഡോ. [...]