പൊന്നാനി മണ്ഡലംകണ്ട് ആരും പനിക്കേണ്ട: ഹൈദരലി തങ്ങള്‍

പൊന്നാനി മണ്ഡലംകണ്ട് ആരും  പനിക്കേണ്ട: ഹൈദരലി തങ്ങള്‍

തിരൂര്‍: പൊന്നാനി ലോകസഭാ മണ്ഡലംകണ്ട് ആരും ആരും പനിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ലോകസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സ്‌പെഷല്‍ കണ്‍വെന്‍ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെപി ഗവണ്‍മെന്റെ യും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ഗവണ്‍മെന്റിന്റെ യും ന്യൂനപക്ഷ- പിന്നോക്ക -ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മുന്നണിക്ക് വമ്പിച്ച മുന്നേറ്റം സാധ്യമാക്കുക എന്നതാണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നതെന്നും തങ്ങള്‍ പറഞ്ഞു.

കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് നടത്തുന്ന സ്‌പെഷല്‍ കണ്‍വെന്‍ഷനുകളുടെ തുടക്കമാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ കണ്‍വെന്‍ഷനിലൂടെ തിരൂരില്‍ തുടക്കം കുറിച്ചത്.
തുടര്‍ന്ന് 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും മുസ് ലിം ലീഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കണ്‍വെന്‍ഷനുകള്‍ നടക്കും.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, അഖിലേന്ത്യ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി, സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി, ഡോ.എം.കെ മുനീര്‍, അഡ്വ. യു. എ ലത്തീഫ്, ഉമ്മര്‍ അറക്കല്‍, അഷ്റഫ് കോക്കൂര്‍ പ്രസംഗിച്ച ജില്ലയിലെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ ,ജില്ലയിലെ മുസ്ലിം ലീഗിന്റെ മുഴുവന്‍ എംഎല്‍എമാര്‍, തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Sharing is caring!