കരിപ്പൂര്‍ വിമാനത്താവളം: ഹാജിമാരോടും ഹജ്ജ് ഹൗസിനോടുമുള്ള അവഗണന അവസാനിപ്പിക്കണം: എസ് എം എ

കരിപ്പൂര്‍ വിമാനത്താവളം:  ഹാജിമാരോടും ഹജ്ജ് ഹൗസിനോടുമുള്ള അവഗണന അവസാനിപ്പിക്കണം: എസ് എം എ

മലപ്പുറം: മുസ്ലിം ഭൂരിപക്ഷമായ മലബാര്‍ മേഖലയില്‍ കേന്ദ്ര-സസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും നിരവധി ഹാജിമാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത സംഭാവനകളുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുണ്ടാക്കിയ ഹജ്ജ് ഹൌസും ഏതു വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ സൗകര്യമുണ്ടന്ന കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയതും നേരത്തെ 420 ഹാജിമാരുടെ വിമാനം സ്ഥിരമായി യാത്രനടത്തിയിരുന്നതുമായ കരിപ്പൂര്‍ വിമാനതാവളമുണ്ടായിട്ടും മലബാറില്‍ നിന്നുള്ള 92% വരുന്നതും 70 വയസ്സിനു മുകളില്‍ ഉള്ളതുമായ ഹാജിമാരെ കുതന്ത്രങ്ങള്‍ ഉപയോഗിച്ച് 2015 മുതല്‍ കൊച്ചിയിലേക്ക് കൊണ്ട് പോയതും ഇപ്പോഴും അത് തുടരുന്നതും ഹാജിമാരോട് ചെയ്യുന്ന കടുത്ത ക്രൂരതയും സമുദായത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയുമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനഃസ്ഥാപിച്ച് ഹാജിമാരെ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും എസ് എം എ മലപ്പുറം ഈസ്റ്റ് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഹജ്ജ് ഹൌസ് അതിന്റെ ഉദ്ദേശലക്ഷ്യത്തിനായി മാത്രം നീക്കിവെക്കണമെന്നും സര്‍ക്കാരിനോടും ഈ ലക്ഷ്യത്തിന് വേണ്ടി എല്ലാവരും ശബ്ദിക്കണമെന്ന് സാമുദായ സംഘടനകളോടും ഈ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കാരക്കുന്ന് അല്‍ഫലാഹ് ക്യാമ്പസില്‍ ചേര്‍ന്ന കൗണ്‍സില്‍ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ എം എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എസ് എം എ സംസ്ഥാന സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഇ യഅഖൂബ് ഫൈസി, ജില്ലാ നേതാക്കളായ പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, തറയിട്ടാല്‍ ഹസന്‍ സഖാഫി, അബ്ദുല്‍ ലത്തീഫ് മഖ്ദൂമി, അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, ഹൈദര്‍ പാണ്ടിക്കാട്, യു ടി എം ഷമീര്‍ പുല്ലൂര്‍ സംബന്ധിച്ചു.

Sharing is caring!