കരിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കാണുമെന്ന് കുഞ്ഞാലിക്കുട്ടി

കരിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കാണുമെന്ന്  കുഞ്ഞാലിക്കുട്ടി

മലപ്പുറം: കരിപ്പുര്‍ വിമാനത്താവള ഉപേദശക സമിതി യോഗം ജുലൈ 11ന് രാവിലെ 11ന് ചേരുമെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. വിമാനത്താവള വികസനം, വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സംബന്ധിച്ച് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ വ്യോമയാന മന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുമെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Sharing is caring!