മാതാവുമായുണ്ടായ ഓട്ടോഡ്രൈവറുടെ അവിഹിതം അവസാനം മകളിലേക്ക്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചത് മാതാവിന്റെ ഒത്താശയോടെ, മാതാവുമായുള്ള അവിഹിതം അവസാനം മകളിലേക്കെത്തുകയായിരുന്നുവെന്നും പോലീസ്. മാതാവിനെയും മകളെയും പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തതിന് കഴിഞ്ഞ ദിവസം മാതാവിനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മങ്കട പരിയംതടത്തില്‍ സുഹൈല്‍(25)നെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ പെണ്‍കുട്ടിയുടെ മാതാവ്തന്നെ സഹായം ചെയ്തു കൊടുത്തുവെന്ന് വ്യക്തമായതോടെയാണ് കുട്ടിയുടെ മാതാവിനെ ഞായറാഴ്ച്ച തവനൂര്‍ മഹിളാമന്ദിരത്തില്‍ വെച്ച് മങ്കട എസ്.ഐ: കെ.സതീഷ്, വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതി, ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍ ഷംസുദ്ദീന് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ മഞ്ചേരി യിലുള്ള സ്പെഷ്യല്‍ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞ മാതാവും മൂന്നുമക്കളും തനിച്ചാണ് താമസം. തുടര്‍ന്നു മാതാവുമായി അവിഹിത ബന്ധം സ്ഥാപിച്ച ഡ്രൈവര്‍ക്ക് മൂന്നുമക്കളിലെ ഏകപെണ്കുട്ടിയെയും മാതാവ് കാഴ്ച്ചവെക്കുകയായിരുന്നുവെന്നാണു പോലീസിന് ലഭിച്ച വിവരം. ഇരുവര്‍ക്കെതിരെയും പോക്സോവകുപ്പ് ചേര്‍ത്താണ് കേസെടുത്തത്.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]