ദാറുല്‍ഹുദായില്‍ നവാഗതരുടെ പഠനാരംഭം ബുധനാഴ്ച്ച

ദാറുല്‍ഹുദായില്‍ നവാഗതരുടെ  പഠനാരംഭം ബുധനാഴ്ച്ച

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പഠനാരംഭം ബുധനാഴ്ച്ച വാഴ്‌സിറ്റിയിലും ഇതര സഹസ്ഥാപനങ്ങളിലുമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച്ച
രാവിലെ ഒന്‍പതിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നവാഗതര്‍ക്ക് ആദ്യപാഠം ചൊല്ലിക്കൊടുക്കും. ദാറുല്‍ഹുദായിലും സഹസ്ഥാപനങ്ങളിലുമായി 888 വിദ്യാര്‍ഥികള്‍ക്കാണ് പുതിയ ബാച്ചില്‍ പ്രവേശനം നല്‍കിയത്. ദാറുല്‍ഹുദായുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴിലുള്ള വാഴ്സിറ്റിയിലെയും ഇതര സംസ്ഥാനങ്ങളിലെ ഓഫ് കാമ്പസുകളിലെയും യു.ജി കോളേജുകളിലെയും പുതിയ ബാച്ചിലേക്ക് 380 ഉര്‍ദു വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം.
കേരളത്തിലെ ഇതര ദാറുല്‍ഹുദാ സഹസ്ഥാപനങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി പ്രവേശനോത്സവ പരിപാടികള്‍ നടക്കും. വിവിധ സ്ഥാപനങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യപാഠം ചൊല്ലിക്കൊടുക്കും.
താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ക്ലാസുദ്ഘാടനം നിര്‍വഹിക്കും. കാസറഗോഡ് തളങ്കര മാലിക് ദീനാര്‍ അറബിക് കോളജില്‍ സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, ചട്ടഞ്ചാല്‍ എം.ഐ.സി ദാറുല്‍ഹുദാ ഇര്‍ശാദ് അക്കാദമിയില്‍ സമസ്ത മുശാവറാംഗം യു.എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, കണ്ണൂര്‍ ദാറുല്‍ഹസനാത്ത് അക്കാദമിയില്‍ അലി ഹാശിം ബാ അലവി തങ്ങള്‍, മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ അഹ്മദ് മൗലവി മാണിയൂര്‍ , തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയില്‍ സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ കണ്ണൂര്‍, തളിപ്പമ്പ് ദാറുല്‍ഫലാഹ് അക്കാദമിയില്‍ മുസ്ഥഫ ഹുദവി ആക്കോട് എന്നിവര്‍ നിര്‍വഹിക്കും.
കോഴിക്കോട് ജില്ലയില്‍ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജില്‍ കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കൊടുവള്ളി കെ.എം.ഒ അക്കാദമിയില്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, കുറ്റിക്കാട്ടൂര്‍ ശംസുല്‍ ഹുദാ ഇസ്ലാമിക് അക്കാദമിയില്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ ക്ലാസുദ്ഘാടനം നിര്‍വഹിക്കും. വയനാട് വാകേരി ശിഹാബ് തങ്ങള്‍ അക്കാദമിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ക്ലാസുദ്ഘാടനം നടത്തും. മലപ്പുറം ജില്ലയില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ സി.എച്ച് ബാപ്പുട്ടി മുസ്ലിയാര്‍, മാണൂര്‍ ദാറുല്‍ഹിദായ ദഅ്വാ കേളേജില്‍ എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, ചേലേമ്പ്ര മന്‍ഹജുര്‍റശാദ് കോളേജില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, തൂത ദാറുല്‍ഉലൂം ദഅ്വാ കോളേജില്‍ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, ഒടമല ശൈഖ് ഫരീദ് ഔലിയ ദഅ്വാ കോളേജില്‍ സാബിഖലി ശിഹാബ് തങ്ങള്‍, പാണ്ടിക്കാട് ദാറുല്‍ ഇര്‍ഫാന്‍ അക്കാദമിയില്‍ ഒ.ടി മൂസ മുസ്ലിയാര്‍, പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ എന്നിവര്‍ ക്ലാസുദ്ഘാടനം നിര്‍വഹിക്കും.
പാലക്കാട് ജില്ലയില്‍ വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സില്‍ കെ.പി.സി തങ്ങള്‍, പട്ടാമ്പി നൂറുല്‍ഹിദായ ഇസ്ലാമിക് അക്കാദമിയില്‍ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ തൃശൂര്‍ ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക് കോളേജില്‍ സമസ്ത മുശാവറാംഗം എസ്.എം.കെ തങ്ങള്‍, എറണാകുളം കളമശ്ശേരി അല്‍ഹിദായ അക്കാദമിയില്‍ സുലൈമാന്‍ മൗലവി, തിരുവനന്തപുരം കോവളം ഹിദായത്തുല്‍ ഇസ്ലാം ദഅ് വാ കോളേജില്‍ സിദ്ധീഖ് ദാരിമി പെരിന്തല്‍മണ്ണ തുടങ്ങിയവരും ക്ലാസുദ്ഘാടനം നടത്തും.

Sharing is caring!