അന്ത്യോദയ എക്സ്പ്രസ്സിന് തിരുരില്സ്റ്റോപ്പ് അനുവദിക്കാന്‍ ഇ.ടി റെയില്‍വേ മന്ത്രിയെ കണ്ടു
മലപ്പുറം: അന്ത്യോദയ എക്സ്പ്രസ്സ് ഉള്‍പ്പെടെയുള്ള ദീര്‍ഘ ദൂര തീവണ്ടികള്‍ക്കു ജില്ലയുടെ ആസ്ഥാന സ്റ്റേഷനായ തിരൂര്‍ ആദര്‍ശ് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെ കുറിച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് റയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായും റയില്‍വേ ബോഡ് ചെയര്‍മാനടക്കമുള്ള ഉദ്യോഗസ്ഥരുമായും വിശദമായി ചര്‍ച്ച നടത്തി. കേരളത്തില്‍ ഏറ്റവുമധികം ജനവാസമുള്ള മലപ്പുറം ജില്ലയിലെ സുപ്രധാന സ്റ്റേഷനായ തിരൂരില്‍ വണ്ടിക്ക് സ്റ്റോപ്പനുവദിക്കാതിരുന്നത് കടുത്ത വിവേചനമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് എം.പി പ്രകടിപ്പിച്ച വസ്തുതകള്‍ കണക്കിലെടുത്തു അനുകൂലമായ തീരുമാനം ഉടനെ കൈകൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഫയല്‍ തയ്യാറാക്കി ഉടനെ സമര്‍പ്പിക്കാന്‍ യോഗത്തില്‍ സന്നിഹിതനായിരുന്ന എക്സിക്ക്യൂട്ടീവ് ഡയറക്ടര്‍ നരേന്ദ്ര പാട്ടീലിന് മന്ത്രി നിര്‍ദ്ദേശം നല്കി.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]