അപകട രഹിത മലപ്പുറം: പൈലറ്റ് പദ്ധതിക്ക് തുടക്കം

കുറ്റിപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന അപകട രഹിത മലപ്പുറം പദ്ധതിയുടെ ആദ്യ ഘട്ടം പൊന്നാനി ജോയിന്റ് ആര്‍ട്ടി ഓഫീസിന് കീഴില്‍ തുടക്കമായി. വളാഞ്ചേരിയില്‍ ട്രോമ കെയര്‍ വളണ്ടിയര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് നിരത്തുകളിലെ അപകടം ഇല്ലാതാക്കുന്നതിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളുടെ ചുമതലയുള്ള മധ്യ മേഖല ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊന്നാനി ജോയിന്റ് ആര്.ടി.ഒ സി.യു മുജീബാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടം കുറക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കും. പദ്ധതിയുടെ ഭാഗമായി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബൈക്കുമായി സ്കൂളില്‍ വരുന്നത് തടയാന്‍ നടപടികളായി. വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം നല്കുന്ന വീട് ഉടമസ്ഥനെതിരെയും നിയമ നടപടികളെടുക്കും. കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന് തങ്ങളുടെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലാണ് അപകട രഹിത മലപ്പുറം പദ്ധതി പ്രഖ്യാപിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയലക്ഷമി, കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ഫൈസല്‍ തങ്ങള്‍ തിരൂര്‍ ഡി.വൈ.എസ്.പി ബിജു ബാസ്കര്‍, ക്രൈംബ്രാഞ്ച് ഡി.വൈ. എസ്.പി ഹരിദാസന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി ട്രോമൊ കെയര്‍ വളണ്ടിയര്‍മാരെ റോഡ് സേഫ്റ്റി വളണ്ടിയര്‍മാരായി അംഗീകരിച്ചു. രണ്ടാം ഘട്ടത്തില്‍ പൊലീസ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് അദ്ധ്യക്ഷന്‍ മാര്‍ എന്നിവരുടെ യോഗം വിളിക്കും. സ്വകാര്യ ആശുപത്രികളുടെ സഹകരണത്താല്‍ ട്രോമ കെയര്‍ പരിശീലനം കൂടുതല്‍ പേര്‍ക്ക് നല്‍കും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി