കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയിലുള്ളവരുടെ അക്കൗണ്ടിലേക്ക് ആളറിയാതെ കോടികളുടെ നിക്ഷേപം

കോട്ടയ്ക്കല്‍ എസ്.ബി.ഐ  ശാഖയിലുള്ളവരുടെ  അക്കൗണ്ടിലേക്ക് ആളറിയാതെ കോടികളുടെ നിക്ഷേപം

മലപ്പുറം: കോട്ടക്കലിലെ എസ്.ബി.ഐ ശാഖയിലുള്ളവരുടെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം വന്നതായി സ്റ്റേറ്റ്‌മെന്റ്.
ഇരുപതിലധികം പേരുടെ അക്കൗണ്ടിലേക്കാണ്് നാല്പത് കോടിയിലധികം രൂപ എത്തിയത്.

തുക വന്ന ഉടന്‍തന്നെ ഇവരുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
ഇതോടെ ശമ്പളം പിന്‍വലിക്കാനാകാതെ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല ജീവനക്കാര്‍ പ്രതിസന്ധിയിലായി.

ഫ്രീസ് ചെയ്ത അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിച്ചതായും സ്റ്റേറ്റ്‌മെന്റ് വന്നതോടെ അക്കൗണ്ട് ഉടമകള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ക്കായില്ല. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ മനപൂര്‍വ്വം ചെയ്ത നടപടിയെന്നാണ് എസ്.ബി.ഐ അധികൃതര്‍ പറഞ്ഞത്.
വലിയ തുകക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. തുക ആരുടേയും അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നും കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തവരുടെ അക്കൗണ്ട് പുനസ്ഥാപിച്ചെന്നും എസ്.ബി.ഐ കോട്ടക്കല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു.

Sharing is caring!