സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ച കേസില്‍ മാതാവിനുംപങ്ക്
പെരിന്തല്‍മണ്ണ: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചകേസില്‍ അമ്മയും അറസ്റ്റില്‍. മങ്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മങ്കട പരിയംതടത്തില്‍ സുഹൈല്‍(25)നെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ പെണ്‍കുട്ടിയുടെ അമ്മ തന്നെ സഹായം ചെയ്തു കൊടുത്തു എന്ന് വെളിവായതിനാല് കുട്ടിയുടെ അമ്മയെ ഇന്നലെ തവനൂര്‍ മഹിളാമന്ദിരത്തില്‍ വെച്ച് മങ്കട എസ്ഐ കെ.സതീഷ്, വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതി, ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍ ഷംസുദ്ദീന് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ മഞ്ചേരി യിലുള്ള സ്പെഷ്യല്‍ പോക്സോ കോടതിയില്‍ ഹാജരാക്കി.
RECENT NEWS
നന്ദി പറയാനെത്തിയ പ്രിയങ്കയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി മലപ്പുറം
എടവണ്ണ: ഉജ്ജ്വല വിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എടവണ്ണയിലെത്തിയത് ആയിരങ്ങൾ. വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേൽപ്പാണ് എടവണ്ണയിൽ [...]