മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് ഫ്രറ്റേണിറ്റി ബഹുജന മാർച്ച് നടത്തി

വളാഞ്ചേരി : മുപ്പതിനായിരം വിദ്യാർഥികൾ പ്ലസ് വണ്ണിന് പൊതുവിദ്യാലയങ്ങളിൽ സീറ്റില്ലാതെ മലപ്പുറം ജില്ലയിൽ പുറത്ത് നിൽക്കുകയാണ്. മന്ത്രിസഭയിൽ ഈ വിഷയം ഉന്നയിച്ച് പ്രതിസന്ധി പരിഹരിക്കാൻ മുന്നിട്ടിറങ്ങേണ്ട മലപ്പുറം ജില്ലയിലെ ഏക മന്ത്രിയായ കെ.ടി.ജലീൽ ഈ വിഷയത്തിൽ തുടരുന്ന മൗനം കുറ്റകരമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ. മന്ത്രി ഇനിയും ഈ അനീതി കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ മലപ്പുറത്തിന്റെ ചെറുപ്പം അദ്ദേഹത്തിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“മുപ്പതിനായിരം വിദ്യർഥികൾക്ക് പ്ലസ് വൺ സീറ്റില്ല, മലപ്പുറത്തെ ഏക മന്ത്രി എന്തെടുക്കുകയാണ്?” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിദ്യാർഥികളേയും രക്ഷിതാക്കളേയും അണി നിരത്തി ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലിന്റെ വസതിയിലേക്ക് ബഹുജന മാർച്ച് മന്ത്രിയുടെ വസതിക്കു സമീപം ഹൈവേയിൽ പോലീസ് തടഞ്ഞു.
ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, സെക്രട്ടറി അഷ്റഫ് വൈലത്തൂർ, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് ഹബീബ റസാഖ്, സെക്രട്ടറി സാബിഖ് വെട്ടം എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി, സെക്രട്ടറിമാരായ ഫയാസ് ഹബീബ്, സി.ടി ജാഫർ, ഷിബാസ് പുളിക്കൽ, അഫ്സൽ ഹുസൈൻ, അജ്മൽ തോട്ടോളി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
—
Photo Caption: മുപ്പതിനായിരം വിദ്യർഥികൾക്ക് പ്ലസ് വൺ സീറ്റില്ല, മലപ്പുറത്തെ ഏക മന്ത്രി എന്തെടുക്കുകയാണ്?” മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലിന്റെ വസതിയിലേക്ക് നടത്തിയ ബഹുജന മാർച്ച്.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]