സമീപഭാവിയില്‍ തന്നെ ഇന്ത്യ ലോകകപ്പ് കളിക്കും: ആഷിഖ് കുരുണിയന്‍

സമീപഭാവിയില്‍ തന്നെ ഇന്ത്യ ലോകകപ്പ് കളിക്കും: ആഷിഖ് കുരുണിയന്‍

മലപ്പുറം: ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ് ഇന്ത്യന്‍ ഫുട്‌ബോളെന്ന് യുവജനക്ഷേമ ബോര്‍ഡ് നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യ ലോകകപ്പ് കളിക്കും. അതിനായി അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് അംഗം ഷരീഫ് പാലോളി അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെപി നജ്മുദ്ദീന്‍,മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ സിപി വിജയകൃഷ്ണന്‍, അരീക്കോട് സുല്ലമുസ്സലാം ആര്‍ട്‌സ് കോളേജ് കായികവിഭാഗം മേധാവി ഡോ. മുഹമ്മദലി മുന്നിയൂര്‍,പ്രസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, സ്‌പോര്‍ട്‌സ് കോളമിസ്റ്റ് എംഎം ജാഫര്‍ ഖാന്‍, ആയിഷ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തില്‍ യഥാക്രമം എ മുഹമ്മദ് സലീം, വിപി തൗഫീഖുല്‍ അഹമ്മദ്, സിഎ ഷിബില്‍, എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനം നേടി.

Sharing is caring!