കോട്ടക്കല്‍ നഗരസഭ സി.എച്ച്.സിയും മാറാക്കര പഞ്ചായത്ത് പി.എച്ച്.സിയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

വളാഞ്ചേരി:സര്‍ക്കാരിന്റെ ആദ്രീ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തെയും കോട്ടക്കല്‍ നഗരസഭ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഒ.പി ( ഔട്ട് പേഷ്യന്റ്)സൗകര്യം, കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരുടെ സേവനം ,രോഗീ സൗഹൃദ അന്തരീക്ഷം, ഒ.പി. വിഭാഗത്തില്‍ മികച്ച ആധുനിക ടോക്കണ്‍ സംവിധാനം, കുടിവെള്ള സൗകര്യം, ഇരിപ്പിട സൗകര്യം തുടങ്ങിയ
സൗകര്യങ്ങളാണ്
കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ
ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുക.കോട്ടക്കല്‍ മണ്ഡലത്തിലെ പൊന്മള, എടയൂര്‍ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍
എം.എല്‍.എയുടെ ശ്രമഫലമായി നേരത്തെ തന്നെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]