ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ അറബി ലീവ് നല്‍കിയില്ല സൗദിയിലെ ജോലി ഒഴിവാക്കി നാട്ടിലെത്തിയ കോട്ടയ്ക്കല്‍ സ്വദേശി നാസറിന് അര്‍ജന്റീനയുടെ മറ്റൊരു ആരാധകന്‍ ജോലി വാഗ്ദാനംചെയ്തു

മലപ്പുറം: സൗദിയിലെ തന്റെ ജോലി കളഞ്ഞാണ് ലോകക്കപ്പ് കാണാനായി മലപ്പുറം കോട്ടക്കല്‍ കാവതികളം സ്വദേശി പാറപ്പുറം നാസര്‍ ആണ്‌ നാട്ടിലെത്തിയത്.
കടുത്ത അറജന്റീനയുടെയും മെസിയുടെയും ആരാധകനായ നാസര്‍ സൗദിയില്‍ ആകുമ്പോള്‍ തന്റെ ഇഷ്ട ടീമിന്റെ കളി കാണാന്‍ വേണ്ടി അറബിയോട് ലീവ് ചോദിച്ചപ്പോള്‍ ലീവ് തരില്ല എന്ന് പറഞ്ഞപ്പോള്‍ വിസ ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
അര്‍ജന്റീനയെ കുറിച്ച് എന്ത് തന്നെ ചോദിച്ചാലും അര്‍ജന്റീനക്കാര്‍ക്ക് പോലും അറിയാത്തത് നാസറിന് അറിയാമെന്നാണു നാട്ടുകാര്‍വരെ പറയുന്നത്.
ബാറ്റിസ്റ്റിയൂട്ട, മറഡോണ, ഗോയ്‌ക്കേസിയ, മെസി എന്നിവരാണ് ഇഷ്ട താരങ്ങള്‍. നാസര്‍ ജനിച്ച ശേഷം അര്‍ജന്റീന ലോകക്കപ്പ് നേടിയിട്ടില്ലെങ്കിലും 1978ലേയും 1986ലേയും അര്‍ജന്റീനയുടെ എല്ലാ കളികളും വിഡിയോ കാസറ്റില്‍ റക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് അതെല്ലാം മെമ്മറിയിലേക്ക് മാറ്റി. മികച്ച ഫുട്‌ബോള്‍ കളിക്കാരനും കൂടിയാണ് നാസര്‍. ജിദ്ദയിലും നാട്ടിലും അറിയപ്പെടുന്ന കളികാരനാണ്. തന്റെ ഇഷ്ട ടീമായ അര്‍ജന്റീന ദുര്‍ബലരായ ഐസ്ലാന്‍ഡിനെതിരെ നല്ലൊരു മത്സരം കാഴ്ച്ച വെച്ചില്ല.മെസിക്കും വേണ്ടത്ര തിളങ്ങാനായില്ല. എങ്കിലും പ്രതീക്ഷയോടെ തിരിച്ചു വരും എന്നാണ് നാസര്‍ പറയുന്നത്. 1986ലം ലോകക്കപ്പില്‍ അറജന്റീനയുടെ ആദ്യ മത്സരവും സമനിലയിലായിരുന്ന തുടക്കും. അതുപോലെ ഇക്കുറിയും അര്‍ജന്റീന കപ്പു നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. നാസര്‍ ലോകക്കപ്പ് കഴിഞ്ഞ ശേഷം പ്രവാസ ജീവിതം വേണോ അതോ തന്റെ പഴയ തൊഴിലായ ഓട്ടോറിക്ഷ ഓടിക്കുന്ന ജോലി വേണമോ എന്ന് തീരുമാനിക്കും.
ഇതല്ല ഇതിലും വലിയ രസം ലോകകപ്പ് കാണാനായി ജോലിവേണ്ടെന്നുവെച്ച് നാട്ടിലെത്തിയ നാസറിന് ഖത്തറില്‍ ജോലിവാഗ്ദാനം ചെയ്ത് മറ്റൊരു അര്‍ജന്റീനിയുടെ ആരാധാകനും രംഗത്തുവന്നു. കളികാണാന്‍വേണ്ടി മാത്രം സൗദിയിലെ ജോലിവേണ്ടെന്നുവെച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണു മറ്റൊരു പ്രവാസി ജോലി വാഗ്ദാനംചെയ്ത് രംഗത്തുവന്നത്. ഖത്തറിലെ വ്യവസായിയായ മലപ്പുറം സ്വദേശി റഹൂഫാണ് തന്റെ സ്വന്തംകടയിലേക്ക് ജോലിചെയ്യാന്‍ നാസറിനെ ക്ഷണിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നാണു ഇതിന് നാസര്‍ മറുപടി പറഞ്ഞത്. നാസറിനുപുറമെ മലപ്പുറം ജില്ലയില്‍ പലരും ജോലി അവധിയെടുത്ത് ലോകകപ്പ് മത്സരം കാണാന്‍ നാട്ടിലെത്തിയിട്ടുണ്ട്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *