മലപ്പുറത്തെ മിനിവേള്‍ഡ്കപ്പില്‍ ബ്രസീല്‍ ജേതാക്കള്‍

കോട്ടക്കല്‍: മിനി വേള്‍ഡ് കപ്പ് ബ്രസീല്‍ ജേതാക്കളായി. കുട്ടികളില്‍ ലോകകപ്പിന് ആവേശം പകര്‍ന്നു കൊണ്ട് ഒതുക്കുങ്ങല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായിക ക്ലബ് നടത്തിയ മിനി വേള്‍ഡ് കപ്പില്‍ അര്‍ജന്റിനയെ പരാജയപ്പെടുത്തി ബ്രസീല്‍ കപ്പ് നേടി. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ലോകത്തിലെ പ്രമുഖ ടീമുകളുടെ ജേഴ്‌സിയണിഞ്ഞ് കുട്ടികള്‍ കളത്തിറങ്ങിയത് കാണികള്‍ക്ക് ആവേശമുണ്ടാക്കി. മത്സരങ്ങര്‍ പ്രധാനധ്യാപിക വി.പ്രസീദ ഉല്‍ഘാടനം ചെയ്തു. അധ്യാപകരായ പി.ബാലന്‍, അനില്‍കുമാര്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. ഫിറോസ് ഖാന്‍ , സി.എച്ച്.സഹീര്‍, വി.ഗിരീഷ്, ശ്രീജിത്, എം.മുസ്ഥഫ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ പ്രധാനധ്യാപിക ലോകകപ്പിന്റെ മാതൃക കൈമാറി.
RECENT NEWS

ഓണ്ലൈന് ക്ലാസിന്റെ മറവില് വിദ്യാര്ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്
ഓണ്ലൈന് ക്ലാസിന്റെ മറവില് വിദ്യാര്ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്