ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല സമാപിച്ചു

ചേളാരി: മൂന്ന് ദിവസമായി ചേളാരി സമസ്താലയത്തില്‍ നടന്നുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല സമാപിച്ചു. പുതിയ അധ്യയന വര്‍ഷത്തെ കര്‍മപദ്ധതികളും മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂള്‍ അവതരണവും ഉള്‍പ്പെടെ എട്ട് സേഷനുകളിലായി നടന്ന ശില്‍പശാലയില്‍ പുതുതായി നിയമിതരായവര്‍ ഉള്‍പ്പെടെ 105 മുഫത്തിശുമാരും 40 മുദരിബുമാരും പങ്കെടുത്തു.
സമാപന ദിവസം ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലില്‍ വെച്ച് പുതിയ ഭാവാഹികളെ തെരഞ്ഞെടുത്തു. എം.ടി.അബ്ദുല്ല മുസ്ലിയാര്‍ (പ്രസിഡന്റ്), ഖാരിഅ് അബ്ദുറസാഖ് മുസ്ലിയാര്‍ പുത്തലം, വി.കെ. ഉണ്ണീന്‍കുട്ടി മുസ്ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ.ഇ. മുഹമ്മദ് മുസ്ലിയാര്‍ (സെക്രട്ടറിമാര്‍), വി.കെ.എസ്. തങ്ങള്‍ (ട്രഷറര്‍), കെ.വി കുഞ്ഞിമൊയ്തീന്‍ മുസ്ലിയാര്‍ (ക്ഷേമനിധി കണ്‍വീനര്‍), ടി.പി.അബൂബക്കര്‍ മുസ്ലിയാര്‍ (ജോ. കണ്‍വീനര്‍) തിരഞ്ഞെടുത്തു.
സുതാര്യവും വ്യവസ്ഥാപിതവുമായ രീതിയില്‍ നടന്നുവരുന്ന മദ്റസകളെ പ്രത്യേക ബോര്‍ഡിന് കീഴില്‍ അംഗീകാരം നേടണമെന്ന വ്യവസ്ഥ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുകയും കേന്ദ്രസര്‍ക്കാര്‍ അത്തരം നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് പ്രമേയം മുഖേന ആവശ്യപ്പെടുകയും ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ. ചേളാരി, കെ.പി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും കെ.ഇ. മുഹമ്മദ് മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]