ലോകകപ്പ്; മലപ്പുറത്ത് എല്ലാവര്‍ക്കും ഫാന്‍സുകാര്‍

ലോകകപ്പ്; മലപ്പുറത്ത്  എല്ലാവര്‍ക്കും ഫാന്‍സുകാര്‍

മലപ്പുറം: വേള്‍ഡ് കപ്പ് മല്‍സരങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ പ്രൈ മറിമോണ്ടിസോറി വിദ്യാര്‍ത്ഥികള്‍ വിവിധ ടീമുകളുടെ ജേഴ്‌സിയണിഞ്ഞ് അണിനിരന്നു. ലോകകപ്പ് ഫുട്‌ബോള്‍ ആവേശങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ പരിപാടികളാണ് നടക്കുന്നത്.

കുട്ടികളുടെ ലോകകപ്പ് ആവേശം അണപൊട്ടിയപ്പോള്‍ മലപ്പുറം എം.എസ്.പി സ്‌കൂളില്‍ ഇന്നലെ ഷൂട്ടൗട്ട് മത്സരം നടത്തി.മൂന്നടി പോസ്റ്റ് ലക്ഷ്യമാക്കി കുട്ടികള്‍ ഷൂട്ടൗട്ട് നടത്തിയപ്പോള്‍ കണ്ടുനിന്ന അധ്യാപകരുടെ ആവേശവും അണപൊട്ടി. അവരും അതില്‍ ആഘോഷത്തോടെ പങ്കുകൊണ്ടു. മലപ്പുറം എം.എസ്.പി. സ്‌കൂളിലായിരുന്നു അധ്യാപകരുടേയും കുട്ടികളുടേയും ഷൂട്ടൗട്ട് മത്സരം. ഇഷ്ട ടീമുകളുടെ ജേഴ്‌സി അണിഞ്ഞ് ഓരോരുത്തരും കിക്ക് എടുത്തപ്പോള്‍ സ്വന്തം ടീമിന്റെ ആളാണെങ്കില്‍ നിറഞ്ഞ കയ്യടിയായിരുന്നു. എതിര്‍ ടീം പുറത്തേക്ക് അടിക്കുമ്പോള്‍ കയ്യടി കളിയാക്കലുമായി. അധ്യാപകരായ സന്തോഷ്, ശുഹൈബ്, ബിജീഷ്, ലില്ലി, ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!