വൈജ്ഞാനിക വിപ്ലവത്തിന് മദ്റസകള് വഹിച്ച പങ്ക് നിസ്തുലം കെ. ആലിക്കുട്ടി മുസ്ലിയാര്

ചേളാരി: വൈജ്ഞാനിക വിപ്ലവത്തിന് മദ്റസകള് വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമാ ജനറല് സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. ചേളാരി സമസ്താലയത്തില് നടന്നുവരുന്ന സമസ്ത കേരള ജംഇയ്യത്തുല് മുഫത്തിശീന് ത്രിദിന ശില്പശാലയുടെ രണ്ടാം ദിവസത്തെ പരിപാടികള് ഉല്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്റസ വിദ്യാഭ്യാസത്തിന്റെ ലോകമാതൃകയാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ്. കേരളീയ സമൂഹത്തിന് ദിശാബോധം നല്കിയത് സമസ്ത കേരള ജംഇയ്യത്തുല് ഉലമായുടെ പ്രവര്ത്തനഫലമായാണെന്നും അദ്ദേഹം പറഞ്ഞു. മാനേജര് കെ. മോയിന്കുട്ടി മാസ്റ്റര് അദ്ധ്യക്ഷനായി. എസ്.വി. മുഹമ്മദലി മാസ്റ്റര്, പി.കെ. ഷാഹുല്ഹമീദ് മാസ്റ്റര് എന്നിവര് ക്ലാസെടുത്തു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും കെ.സി. അഹ്മദ്കുട്ടി മൗലവി നന്ദിയും പറഞ്ഞു.
ശില്പശാല 27ന് സമാപിക്കും. പുതിയ അദ്ധ്യനവര്ഷത്തെ കര്മ്മപദ്ധതികള്ക്ക് അന്തിമരൂപം നല്കും. തുടര്ന്ന് വാര്ഷിക കൗണ്സില് ചേര്ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില് ടോറസ് [...]