മലപ്പുറത്തുകാരന് ദേശീയ വിദ്യാഭ്യാസ അവാര്‍ഡ്

മലപ്പുറത്തുകാരന് ദേശീയ വിദ്യാഭ്യാസ അവാര്‍ഡ്

മലപ്പുറം: കേരളത്തില്‍ സിബിഎസ്ഇ മേഖലയില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും കോട്ടക്കല്‍ ഇസ്ലാഹിയ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലും അല്‍മാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അക്കാഡമിക് ഡയറക്ടറുമായ എം.ജൗഹറിനു ദേശീയ വിദ്യാഭ്യാസ എക്‌സലെന്‍സ് അവാര്‍ഡ് ലഭിച്ചു. കൊല്‍ക്കൊത്ത നൊവോട്ടലില്‍ നടന്ന അഖിലെന്ത്യ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മേഘാലയ ഗവര്‍ണ്ണര്‍ ഗംഗ പ്രസാദില്‍ നിന്നും അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശംസാപത്രവും ശിലാഫലകവും 25000 രൂപയുമാണ് പുരസ്‌കാരം. സ്വകാര്യ വിദ്യാലയങ്ങളുടെ ഉന്നമനത്തിനും നൂതന വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിച്ചു നടപ്പിലാക്കിയ തുള്‍പ്പെടെ ഈ രംഗത്തെ സമഗ്ര സംഭാവനകള്‍ വിലയിരുത്തിയാണ് അദ്ദേഹത്തേ അവാര്‍ഡിനു തെരെഞ്ഞെടുത്തതെന്നു ജൂറി ചെയര്‍മാന്‍ സയ്ദ് ഷമീല്‍ അഹമ്മദ് പറഞ്ഞു. പശ്ചിമ ബംഗാള്‍ പഞ്ചായത്ത്, ഗ്രാമ വികസന മന്ത്രി മുഹമ്മദ് ഗുലാം റബ്ബാനി പൊന്നാട അണിയിക്കുകയും ബീഹാര്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ സെക്രട്ടറി ദിവേഷ് സെഹ്‌റ ഐഎഎസ് പ്രശംസാ പത്ര സമര്‍പ്പണവും നടത്തി.മുന്ന് ദിവസങ്ങളിലായി കൊല്‍ക്കൊത്ത നോവോടെലില്‍ നടന്നവിദ്യാഭ്യാസ ഉച്ചകോടിയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും 160 പ്രതിനിധികള്‍ സംബന്ധിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വിദ്യാലയങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നു സമ്മേളനം ആവശ്യപ്പെട്ടു കേരളത്തില്‍ നിന്നും 5 പ്രതിനിധികള്‍ പങ്കെടുത്തു.

Sharing is caring!