കരുന്നുകള്‍ പുഞ്ചിരിച്ചു യാത്രികനിലൂടെ.

കരുന്നുകള്‍  പുഞ്ചിരിച്ചു  യാത്രികനിലൂടെ.

നിലമ്പുര്‍ : കേരളത്തിനകത്തും പുറത്തും യാത്രയെ പ്രണയിക്കുന്നവരുടെ ഫേസ്ബുക് ഗ്രൂപ്പായ ടീം യാത്രികന്റെ നേതൃത്വത്തില്‍ ‘കുരുന്നുകള്‍ പുഞ്ചിരിക്കട്ടെ യാത്രികനോടൊപ്പം” എന്ന സന്ദേശവുമായി ഹാപ്പി സ്‌കൂളിംഗ് സീസണ്‍ 3 നിലമ്പുര്‍ ദേശത്തെ പാവപ്പെട്ട 200 കുട്ടികള്‍ക്ക് ചേലോട് ശാസ്ത്രിയര്‍ യു പി സ്‌കൂളില്‍ വച്ചു പഠനോപകരണങ്ങള്‍ നല്‍കി. ചടങ്ങില്‍ അമരമ്പലംഗ്രാമപഞ്ചായത്ത് ശ്രീമതി സുജാത ഉത്ഘാടനം ചെയ്തു. യാത്രികന്റെ പല ജില്ലകളില്‍ നിന്നുമുള്ള നിരവധി മെംബേര്‍സും പങ്കെടുത്തു. ചെയര്‍മാന്‍ അഷ്‌കര്‍ അഹമ്മദും സെക്രട്ടറി വിപീഷും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ബാസിം, ദീനദയാല്‍, ഷിന്റില്‍ മറ്റ് ജില്ലാ അഡ്മിന്‍സും പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു . സീസണ്‍ 1 , 2 കഴിഞ്ഞ വര്‍ഷം വയനാട് അതിര്‍ത്തിയിലുള്ള ബാവലി വില്ലേജിലുള്ള ഇരുന്നൂറിലധികം ആദിവാസി കുട്ടികള്‍ക്കായിരുന്നു നല്‍കിയത് . ഒന്നരവര്‍ഷം കൊണ്ട് 86 ഇവെന്റുകള്‍ സങ്കടിപ്പിച്ച കേരളത്തിലെ ബിഗ്ഗെസ്റ്റ് ക്ലബ്ബാണ് യാത്രികന്‍ ഇതില്‍ ആര്‍ക്കും ജോയിന്‍ ചെയ്യാം കൂടുതല്‍ അറിയുവാന്‍ ബന്ധപെടുക 9946721234, 9544433322

Sharing is caring!