താണിക്കലിലെ പ്രതീപിനും കുടുംബത്തിനുമുള്ള ബൈത്തുറഹ്മ ബുധനാഴ്ച്ച സാദിഖലി തങ്ങള്‍ കൈമാറും

കോഡൂര്‍: ശിഹാബ് തങ്ങളുടെ സ്മരണയില്‍ പഞ്ചായത്തില്‍ മുസ് ലിംലീഗ് നിര്‍മ്മിച്ച് നല്കുന്ന ആറാമത്തെ ബൈത്തുറഹ് മ ബുധനാഴ്ച കൈമാറും. താണിക്കല്‍ പൂരപ്പറമ്പിന് സമീപം കരുവാന്തൊടി പ്രതീപിനും കുടുംബത്തിനുമാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. മക്ക കെ.എം.സി.സിയുടെ സാമ്പത്തിക സഹകരണത്തോടെ താണിക്കല്‍ മുസ് ലിംലീഗ് കമ്മിറ്റിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
ബുധനാഴ്ച വൈകുന്നേരം 4.30ന് വീടിന് സമീപം നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ കൈമാറും. ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എയും കെ.എം.സി.സി. നേതാക്കളും സംബന്ധിക്കും.
വൈകുന്നേരം ഏഴ് മണിക്ക് താണിക്കല്‍ അങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി. ഉബൈദുള്ള എം.എല്‍.എ., അഡ്വ. പി.വി. മനാഫ്, സിദ്ദീഖലി രാങ്ങാട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]