മമ്മദ് ഫൈസി; സമൂഹ നന്മക്കായി ജീവിത ഉഴിഞ്ഞ് വെച്ച വ്യക്തിത്വം: എം.ടി അബ്ദുല്ല മുസ്ലിയാര്
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും സമൂഹത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച വ്യക്തിത്വമായാരുന്നു ഹാജി കെ മമ്മദ് ഫൈസിയെന്ന് സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്ലിയാര്‍. സമൂഹ നന്മക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ മാതൃകപരമാണെന്നും സമൂഹ മനസ്സില്‍ അത് എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സുന്നി യുവജന സംഘം സംസ്ഥാന ട്രഷററായിരുന്ന ഹാജി കെ മമ്മദ് ഫൈസിയുടെ വിയോഗത്തിന്റെ ആണ്ട് ദിനമായ ഇന്നലെ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി മലപ്പുറം സുന്നി മഹലില്‍ അനുസ്മരണ പ്രാര്‍ത്ഥന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ജില്ലാ വൈ.പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.എച്ച് ത്വയ്യിബ് ഫൈസി, കാളാവ് സൈതലവി മുസ്്ലിയാര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, എം.പി മുഹമ്മദ് മുസ്്ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന് ഫൈസി കാച്ചിനിക്കാട്, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അരിപ്ര അബ്ദുറഹ്മാന് ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]