തിരൂരില്‍ ടൂറിസ്റ്റ് ഹോമില്മുറിയെടുത്ത ആള് ടി.വി.യുമായി മുങ്ങി

തിരൂര്‍: ടൂറിസ്റ്റ് ഹോമില്മുറിയെടുത്ത ആള് റൂമിലുണ്ടാ യി രു ന്ന ടി.വി.യുമെടുത്ത് മുങ്ങി. തിരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള തിരൂര്‍ ടൂറിസ്റ്റ് ഹോമിലായിരുന്നു സംഭവം.21 നാണ് മനീഷ് കുമാര്‍. പടിഞ്ഞാറേ പറമ്പ്.പി.ഓ വാരണം ചേര്‍ത്തല എന്ന മേല്‍വിലാസത്തില്‍ റൂം എടുത്തത്. മുറിയില്‍ ലൈറ്റുണ്ടായിരുന്ന തിനാല്‍ ആള് അകത്തുണ്ടാവുമെന്നാണ് കരുതിയത്.സംശയം തോന്നി ഇന്നലെ നോക്കിയപ്പോഴാണ് ആളില്ലെന്നു മനസ്സിലായത്. ടി.വി.സ്റ്റാന്റോ ടെ യാണ് എടുത്തു കൊ ണ്ടു പോയത്.സി.സി.ടി.വി.പരിശോധിച്ചപ്പോള്‍ 23 ന് ഇയാള്‍ ഭാരമുള്ള ബാഗുമായി മുറി പൂട്ടി പുറത്തു പോകുന്ന ദൃശ്യമുണ്ട്.20000 രൂപ വിലവരുന്ന ടിവിയാണ് അടിച്ചുമാറ്റിയത്
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]