അഫ്‌സല്‍റഹ്മാന്റെ കിഡ്നി മാറ്റിവെക്കാന്‍ ഓട്ടോ തൊഴിലാളികള്‍ ഒരു ദിവസം മുഴുവന്‍ ഓടി സ്വാരൂപിച്ച തുക കൈമാറി

പരപ്പനങ്ങാടി:കൊട്ടന്തലയിലെ പാണ്ടാശ്ശേരി അഫ്‌സല്‍റഹ്മാന്റെ കിഡ്നി മാറ്റിവെക്കല്‍ ചികിത്സാ ഫണ്ടിലേക്ക് പാലത്തിങ്ങല്‍ ടൗണ്‍ സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്‍ ഒരു ദിവസം മുഴുവന്‍ ഓടി സ്വാരൂപിച്ച 28120 രൂപ ചികിത്സ കമ്മിറ്റി മുഖ്യരക്ഷാധികാരിയും മുനിസിപ്പല്‍ ചെയര്‍പേഴ്‌സനുമായ വി വി ജമീല ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ സി കെ ഹനീഫ അധ്യക്ഷനായി. സി ടി അബ്ദുല്‍ നാസര്‍, വി കെ അബ്ദുറഹ്മാന്‍ , വി പി മൊയ്തീന്‍, തേനത്ത് സൈദ്മുഹമ്മദ്, ഡോ: ഫസല്‍, സി മൊയ്തീന്‍കുട്ടി ഹാജി, കോയ പിലാശ്ശേരി സംസാരിച്ചു. ഡ്രൈവര്‍മാരായ എം പി സത്യന്‍, സി മുജീബ്, സി സി ഹക്കീം, കെ റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി .
പടം :ഇരു വൃക്കകളും തകരാറിലായ അഫ്‌സല്‍റഹ്മാന്റെ ചികിത്സാ ഫണ്ടിലേക്ക് സ്വരൂപിച്ച പണം മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ വി വി ജമീല ടീച്ചര്‍ക്ക് ഓട്ടോ തൊഴിലാളികള്‍ കൈമാറുന്നു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]