ശാന്തപുരം ഹജ്ജ് ക്യാമ്പ്: എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും

ശാന്തപുരം ഹജ്ജ് ക്യാമ്പ്:  എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും

മലപ്പുറം: ശാന്തപുരം ഹജ്ജ് ക്യാമ്പ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ജൂണ്‍ 27, ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4.30 വരെ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഹജ്ജ്, ഉംറ: കര്‍മങ്ങളും ചൈതന്യവും എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ക്ലാസ്സെടുക്കും. കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി റഫീഖുറഹ്മാന്‍ മൂഴിക്കല്‍ ‘പുണ്യഭൂമിയിലൂടെ’ ദൃശ്യാനുഭവ പ്രസന്റേഷന്‍ നടത്തും. അല്‍ജാമിഅ അല്‍ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടര്‍ ഇല്യാസ് മൗലവി ഹജ്ജുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിശദീകരണം നല്‍കും. സി.എച്ച്. ബഷീര്‍ ഖുര്‍ആന്‍ ക്ലാസ്സും സലീം മമ്പാട് സമാപന പ്രാര്‍ത്ഥനയും നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ ക്യാമ്പ് അധ്യക്ഷനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9745167609, 0483 2735127 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പ് https://www.facebook.com/jihmalappuram/ എന്ന ലിങ്കില്‍ തത്സമയം കാണാവുന്നതുമാണ്.

Sharing is caring!