പോലീസിനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്കും
മലപ്പുറം: ജില്ലാ പഞ്ചായത്ത് വകയായി വിദ്യാലയങ്ങളിലേക്ക് ബസ്സ് വിതരണം ചെയ്യുന്ന ചടങ്ങില് ഫ്ലാഗ്ഓഫ് കര്മം നിര്വഹിക്കുന്നതിനു വേണ്ടി കലക്ടറേറ്റിനു മുന്നില് സ്ഥാപിച്ചിരുന്ന പന്തല് പോലീസ് പൊളിച്ചുനീക്കിയ സംഭവത്തില് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭാരവാഹികള് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് മേധാവികളോട് സംസാരിച്ച് വാക്കാല് അംഗീകാരം വാങ്ങിയതിന്റ അടിസ്ഥാനത്തിലാണ് ബസ്സ് ഫ്ലാഗ്ഓഫ് കര്മം നിര്വഹിക്കുന്നതിനു വേണ്ടി ബസ്സ് കടന്നുവരുന്ന ഇടതുഭാഗം ചേര്ന്ന് ചെറിയൊരു പ്ലാറ്റ്ഫോമും മഴ നനയാതിരിക്കാന് അതിനുവേണ്ടിയുള്ള പന്തലും സജ്ജീകരിച്ചിരുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയായിരുന്നു ഫ്ലാഗ്ഓഫ് കര്മം നിര്വഹിക്കുന്നതിനു വേണ്ടി ക്ഷണിക്കപ്പെട്ടിരുന്ന അതിഥി. നേതാക്കള് മഴ നനഴാതിരിക്കുന്നതിന് വേണ്ടിയായിരുന്നു പന്തല് നാട്ടിയത്. കലക്ടറേറ്റിനു മുന്നില് ഒരുഭാഗത്ത് പന്തലുകെട്ടി സമരങ്ങള് നടത്തുന്നതിന് നിരോധനം ഏര്പ്പെടുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് സമരത്തിനു വേണ്ടിയുള്ള പന്തല് അല്ല കെട്ടിയിട്ടുള്ളത് ഏന്നും ഇത് ഔദ്യോഗികമായ ചടങ്ങിന് ഭാഗമായി വളരെ കുറഞ്ഞ സമയം മാത്രം എടുക്കുന്ന ഒരു പരിപാടിക്കു വേണ്ടി മഴനനയാതിരിക്കാന് വേണ്ടി മാത്രം ഉണ്ടാക്കിയ പന്തലാണ് എന്നുപറഞ്ഞിട്ടും പോലീസ് അനുവദിച്ചില്ല. പന്തല് സ്വയം പൊളിച്ചു നീക്കിയില്ലെങ്കില് പോലീസ് പൊളിച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്യോഗസ്ഥര്. ഇതേ തുടര്ന്ന് പന്തല് പൊളിച്ചുമാറ്റേണ്ടി വന്നു. കുഞ്ഞാലികുട്ടിയടക്കമുള്ള നേതാക്കള് മഴ നനഞ്ഞു കൊണ്ടാണ് ബസുകളുടെ ഫലാഗോഫ് കര്മം നിര്വ്വഹിച്ചത്. പോലീസിന്റെ ഈ നിലപാട് ജനപ്രതിനിധികളോടുള്ള കടുത്ത അവഹേളനവും അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് പ്രസ്താവിച്ചു. പന്തല് ബലമായി പൊളിച്ചുനീക്കാന് നിര്ബന്ധിച്ച പോലീസ് സേനയിലെ അംഗങ്ങള്ക്കെതിരെ പരാതി കൊടുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]