മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

മുസ്ലിംലീഗിന്റെ  മലപ്പുറം ജില്ലാ അമ്പതാം വാര്‍ഷികാഘോഷ  പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം: മലപ്പുറം ജില്ലക്ക് അമ്പത് വയസ്സ് തികയുമ്പോള്‍ രൂപീകരണത്തിന് മുന്നിട്ടിറങ്ങിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വ മേഖലയിലും പിന്നോക്കം നിന്നിരുന്ന ഒരു ജനതയുടെ ഉയര്‍ത്തെഴുനേല്‍പിന് മലപ്പുറം ജില്ലയുടെ രൂപീകരണം കാരണമായതായി തങ്ങള്‍ പറഞ്ഞു. അവികസിത പ്രദേശങ്ങളുടെ പുരോഗതി തന്നെയായിരുന്നു ജില്ലാ രൂപീകരണത്തിലൂടെ മുസ്‌ലിം ലീഗിന്റെ ലക്ഷ്യം. പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ വന്നു. വലിയ മുറവിളികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ ജില്ല യാഥാര്‍ഥ്യമായെന്ന് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശന കര്‍മം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .പി .എ മജീദ്, അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. എം.സി. വടകര, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി എന്നിവര്‍ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്ര രാഷ്ര്ടീയ സാമൂഹ്യ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ നടത്തി. ഉമര്‍ അറക്കല്‍ ഒരു വര്‍ഷത്തെ കര്‍മ പരിപാടികള്‍ അവതരിപ്പിച്ചു. അഡ്വ. യു.എ ലത്തീഫ്, എം.എല്‍.എമാരായ പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം.ഷാജി, അഡ്വ. എന്‍.ഷംസുദ്ദീന്‍, പി.അബ്ദുല്‍ ഹമീദ്, പി.കെ.അബ്ദുറബ്ബ്, പി.ഉബൈദുല്ല, മഞ്ഞളാംകുഴി അലി, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി.ബാവ ഹാജി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, സി.എം.എ കരീം, കെ.എസ് ഹംസ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട്, യു.സി രാമന്‍, അഡ്വ. കെ.പി മറിയുമ്മ, എ.പി ഉണ്ണികൃഷ്ണന്‍, നൗഷാദ് മണ്ണിശ്ശേരി, കുറുക്കോളി മൊയ്തീന്‍, അഡ്വ. നാലകത്ത് സൂപ്പി, മരക്കാര്‍ മാരായമംഗം, എം.എ റസാഖ് മാസ്റ്റര്‍, കെ.എം ഗഫൂര്‍, അഷ്‌റഫ് കോക്കൂര്‍, പി.എ റഷീദ്, എം.എ ഖാദര്‍, പി.കെ.സി അബ്ദുറഹിമാന്‍, എം. അബ്ദുല്ലകുട്ടി, സറീന ഹസീബ്, ഹാജറുമ്മ ടീച്ചര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ പ്രസംഗിച്ചു.

Sharing is caring!