ബ്രസീലിനെ ട്രോളാനിരുന്ന അര്‍ജന്റീനിയന്‍ ഫാന്‍സിന് നിരാശ
മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലെ മോശംപ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ടീമിനെ ട്രോളിയ ബ്രസില്‍ ഫാന്‍സുകാരെയും തിരിച്ചു ട്രോളാന്‍ കാത്തിരുന്ന കേരളത്തിലെ അര്‍ജന്റീനിയന്‍ ഫാന്‍സിന് നിരാശ. സമനിലയില്‍ കശാലിക്കുമെന്നു കരുതിയ മത്സരത്തില്‍ അവസാന നിമിഷം ബ്രസീല്‍ രണ്ടുഗോളിന് വിജയിച്ചു. സമനിലയില കെണിയിലേക്ക് പോവുമെന്ന ഘട്ടത്തില്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോയും സൂപ്പര്‍താരം നെയ്മറും ഇഞ്ചുറിടൈമില്‍ ലക്ഷ്യംകണ്ടപ്പോള്‍ നിര്‍ണായക മല്‍സരത്തില്‍ മുന്‍ ലോക ചാംപ്യന്മാരായ ബ്രസീലിന് ആവേശ ജയം. ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്കയെയാണ് എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ പരാജയപ്പെടുത്തിയത്. കളിതീരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ രണ്ട് ഗോളുകള്‍ കോസ്റ്ററിക്കന്‍ ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റിയത്.
മല്‍സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബ്രസീലിന്റെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഇഞ്ചുറിടൈമിലെ ആദ്യ മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ പാസ് കുട്ടീഞ്ഞോ അതുവരെ മികച്ച ഫോമിലായിരുന്ന കോസ്റ്ററിക്കന്‍ ഗോളിയെ മറികടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ നെയ്മറും ബ്രസീലിനു വേണ്ടി വലകുലുക്കി.
ഗോള്‍ വീണ് സെക്കന്‍ഡുകള്‍ക്കകം റഫറി ഫൈനല്‍ വിസില്‍ വിളിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ നെയ്മറിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഡഗ്ലസ് കോസ്റ്റയുടെ ക്രോസ് നെയ്മര്‍ അനായാസം കോസ്റ്ററിക്കന്‍ ഗോള്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാനും ബ്രസീലിനായി. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കോസ്്റ്ററിക്ക ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 08:00 നെയ്മറുടെ കരിയറിലെ 56ാം ഗോളാണിത്
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]