പത്തനംതിട്ടയില്‍ നിന്നു കാണാതായ ജെസ്ന കോട്ടക്കുന്നിലെന്ന്

മലപ്പുറം: പത്തനംതിട്ടയില്‍ നിന്നു കാണാതായ ജെസ്ന മലപ്പുറത്തെത്തിയെന്ന വിവരത്തെത്തുടര്‍ന്നു അന്വേഷണസംഘം മലപ്പുറത്തേക്ക്. മലപ്പുറം കോട്ടക്കുന്ന്് ടൂറിസം പാര്‍ക്കിലാണ് ജെസ്ന എത്തിയതായി വിവരമുള്ളത്. മേയ് മൂന്നിനു രാവിലെ എത്തിയ ജെസ്ന രാത്രി എട്ടുവരെ പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കണ്ടിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ജെസ്ന പാര്‍ക്കില്‍ സംസാരിക്കുന്നതു പാര്‍ക്കിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജെസ്നയെ കാണാതായ വിവരം മാധ്യമങ്ങളില്‍ നിരന്തരം വന്നതോടെയാണ് ഇവരെ തിരച്ചറിഞ്ഞതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതേക്കുറിച്ചു പാര്‍ക്കിലെയും ടൗണിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അന്വേഷണ സംഘമെത്തിയാല്‍ തുടര്‍നടപടികളെക്കുറിച്ചു ആലോചിക്കുമെന്നു മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. അന്വേഷണ സംഘത്തിലെ രണ്ടു പേരാണ് മലപ്പുറത്തേക്കു തിരിച്ചിട്ടുള്ളത്. തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജെസ്നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പോലീസ് പരിശോധിച്ചു വരികയാണ്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]