4ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മമ്പാട് സ്വദേശികള്‍ കര്‍ണാടകയില്‍ നിന്നും വിലകൊടുത്ത് വാങ്ങിയെന്ന്

മലപ്പുറം: ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കര്‍ണാടകയില്‍ നിന്നും വിലകൊടുത്ത് വാങ്ങിയതായി സംശയം. മലപ്പുറം മമ്പാട് സ്വദേശികള്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
മമ്പാട് സ്വദേശികളായ ദമ്പതിമാരുടെ വീട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ നിലമ്പൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് കേസെടുത്തു. കുഞ്ഞിനെ മലപ്പുറത്തെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റി. ദമ്പതികളോട് വെള്ളിയാഴ്ച ഹാജരാകാന്‍ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]