യൂത്ത്ലീഗ് യുവജന യാത്ര സംഘാടക സമിതി രൂപീകരണ യോഗം ശനിയാഴ്ച്ച മലപ്പുറത്ത് പാണക്കാട് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവജന യാത്രയുടെ സംഘാടക സമിതി രൂപീകരണ യോഗം ശനിയാഴ്ച ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. വൈകീട്ട് 4മണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, എം.എല്‍.എ മാര്‍, മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികള്‍ പ്രസംഗിക്കും.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന, ജില്ല ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ മുഴുവന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗങ്ങളും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കേണ്ടതാണെന്നും നേതാക്കള്‍ അറിയിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]