മുസ്ലിംലീഗ് മഹത്തരമായി പാര്‍ട്ടി: രാധികാ വെമുല
മലപ്പുറം: മുസ്ലിംലീഗ് മഹത്തരമായി പാര്‍ട്ടിയാണെന്നും എന്നാല്‍ പാര്‍ട്ടിയിലെ ചിലര്‍തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല.
ഒരുപ്രമുഖ ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാധികാവെമൂല കുറച്ചുദിവസങ്ങളായി നിലനില്‍ക്കുന്ന ആരോപണങ്ങളെ കുറിച്ചു പ്രതികരിച്ചത്.
മുസ്ലീം ലീഗ് വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം ചെയ്ത ഇരുപത് ലക്ഷം രൂപ രണ്ട് വര്‍ഷം പിന്നിട്ടിട്ടും തന്നിട്ടില്ലെന്ന രാധികവെമൂലയുടെ ആരോപണം സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. തുടര്‍ന്ന പിറ്റേദിവസംതന്നെ ഇക്കാര്യം ഇവര്‍ നിഷേധിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും വന്നു. ഇവയും പിന്നീട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി.
ലീഗ് നല്‍കാമെന്ന് പറഞ്ഞ തുക ഇതുവരെ തന്നിട്ടില്ലെന്നത് വാസ്തവം തന്നെയാണെന്നും തന്റെ വിവാദത്തെ കുറിച്ചുള്ള വിശീദീകരിക്കവെ രാധികവെ മൂല ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നില്‍ മുസ്ലിംലീഗ് നേതൃത്വമല്ലെന്നും ചില വ്യക്തികളാണെന്നും ഇവരുമായി മാത്രമെ തനിക്ക് പ്രശ്നമുള്ളുവെന്നും രാധികവെമൂല പറയുന്നു. മുസ്ലിംലീഗ് മികച്ച പാര്‍ട്ടിയാണ്, ഇവര്എന്നെയും ഞാന്‍ തിരിച്ചും അവരെയും ബഹുമാനിക്കുന്നു. വീട്വെക്കാന്‍ 20ലക്ഷം നല്‍കാമെന്ന് പറഞ്ഞു ആദ്യഘട്ടമെന്ന നിലയില്‍ രണ്ടര ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ അവര്‍ നല്കി, എന്നാല്‍ അതില്‍ ഒന്ന് സാങ്കേതിക പ്രശ്നം മൂലം ബാങ്ക് മടക്കി അയച്ചു.
എന്നാല്‍ വിവാദ വാര്‍ത്ത വന്ന അന്നു തന്നെ യൂത്ത്ലീഗ് നേതാവ് ബന്ധപ്പെടുകയും ഇവ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും രാധികവെമൂല പറഞ്ഞു.
രോഹിത് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കകമാണ് രോഹിത്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ഇരുപത് ലക്ഷം രൂപ നല്‍കുമെന്ന് മുസ്ലീം ലീഗ് പ്രഖ്യാപിച്ചത്. രോഹിത് പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ സഖ്യകക്ഷിയാണ് മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്.
അതേ സമയം വിവാദങ്ങള്‍ ഏറ്റെടുത്ത ആര്.എസ്.എസും ബി.ജെ.ബിയും മുതലെടുപ്പ് നടത്തുകയാണെന്നും ഇതുതിരിച്ചറിയണമെന്നും രാധിക വെമൂല പറഞ്ഞു. തന്റെ മകന്റെ മരണത്തിന് കാരണം ആര്.എസ്.എസുകാരാണൈന്നും ഇവര്‍ക്കെതിരെ സംസാരിക്കാന്‍ എവിടെ അവസരം ലഭിച്ചാലും താന്‍ അത് ഉപയോഗപ്പെടുത്തുമെന്നും രാധിക വെമൂല ഓണ്‍ലൈണ്‍ മാധ്യമത്തിന് നല്കിയ ഇന്റര്‍വ്യൂവില്‍ പറയുന്നു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]